എയര്‍ കേരളയിലേക്ക് നാലു വിദഗ്ധർ കൂടി
text_fieldsകീർത്തി റാവു, ഷാമോൻ പട്ടവാതുക്കൽ സയ്യിദ് മുഹമ്മദ്, ജയിംസ് ജോർജ്, പരാർഥപറമ്പിൽ രംഗരാജ മല്യ കമലേഷ്
ഷാര്‍ജ: വ്യോമയാന രംഗത്തെ നാലു വിദഗ്ധർ കൂടി എയര്‍ കേരളയുടെ ഭാഗമാകുന്നു. ചീഫ് ഫിനാൻഷ്യൽ ഓഫിസറായി കീർത്തി റാവു, ക്വാളിറ്റി മാനേജറായി ജയിംസ് ജോർജ്, ഗ്രൗണ്ട് ഓപറേഷൻസ് മേധാവിയായി ഷാമോൻ പട്ടവാതുക്കൽ സയ്യിദ് മുഹമ്മദ്, എയർ ക്രാഫ്റ്റ് മെയിന്റനൻസ് മേധാവിയായി പരാർഥപറമ്പിൽ രംഗരാജ മല്യ കമലേഷ് എന്നിവരാണ് എയര്‍ കേരള ടീമിലേക്ക് പുതുതായെത്തുന്നത്.
മൂന്ന് പതിറ്റാണ്ടിലേറെക്കാലത്തെ വ്യോമയാന ധനകാര്യത്തിന്റെ അനുഭവ സമ്പത്തുള്ള ചുരുക്കം ചിലരില്‍ ഒരാളാണ് ചാർട്ടേഡ് അക്കൗണ്ടന്റായ കീർത്തി റാവു.
വ്യോമയാന വ്യവസായത്തിൽ 30 വർഷത്തിലേറെ പരിചയവും എയർക്രാഫ്റ്റ് എൻജിനീയറിങ്ങിലും മാനേജ്മെന്റിലും വിദഗ്ധനാണ് ഡി.ജി.സി.എയിലെ എയർവേർത്തിനസ് മുൻ ഡെപ്യൂട്ടി ഡയറക്ടർ കൂടിയായ ജയിംസ് ജോർജ്. വാണിജ്യ വ്യോമയാന മേഖലയിൽ 24 വർഷത്തിലേറെ നീണ്ട അനുഭവപരിചയമുള്ള വ്യക്തിത്വമാണ് ഷാമോൻ പട്ടവാതുക്കൽ. എയർ ക്രാഫ്റ്റ് മെയിന്റനൻസിലും എയർ യോഗ്യനസ് മാനേജ്മെന്റൻസിലും രണ്ട് പതിറ്റാണ്ടിന്റെ പ്രവര്‍ത്തന പരിചയമുള്ളയാളാണ് പരാർഥപറമ്പിൽ രംഗരാജ മല്യ കമലേഷ്. പുതിയ വിദഗ്ധരുടെ വരവ് എയര്‍ കേരളക്ക് വലിയ മുതല്‍ ക്കൂട്ടാകുമെന്ന് സ്മാര്‍ട്ട് ട്രാവല്‍സ് ഗ്രൂപ് ചെയര്മാന് അഫി അഹമ്മദ് വ്യക്തമാക്കി.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.