കേരള ട്രയാത്ലൺ ലീഗ് നാലാം സീസൺ സമാപിച്ചു
text_fieldsദുബൈ: ട്രൈസർക്കിൾ കമ്യൂണിറ്റിയുടെ ഭാഗമായ കേരള റൈഡേഴ്സ് ട്രൈസർക്കിൾ നടത്തിവരുന്ന കേരള ട്രയാത്ലൺ ലീഗ് (കെ.ടി.എൽ4) നാലാം സീസൺ സമാപിച്ചു. 30 ദിവസം 25 പേർ അടങ്ങുന്ന ആറു ടീമുകൾ ഇത്തവണ സ്വിമ്മിങ് റൈഡിങ്, റണ്ണിങ് വിഭാഗങ്ങളിൽ മത്സരിച്ചു. ദിനേശ് ചന്ദ്രൻ, മച്ചു ഷാനവാസ് നയിച്ച മസ്കത്ത് വാരിയേഴ്സ് ജേതാക്കളായി. ബിജോയ് ജോസഫ്, ഫൈസൽ ഇബ്രാഹീം നയിച്ച അബൂദബി ക്യാപിറ്റൽസ് രണ്ടാമതും അനീസ് ആസാദ്, അരുൺജിത്ത് നയിച്ച കൊച്ചി ടസ്കേഴ്സ് മൂന്നാം സ്ഥാനവും നേടി.
ഒരു ലക്ഷത്തിൽ കൂടുതൽ കിലോമീറ്ററാണ് 30 ദിവസം കൊണ്ട് 150 പേർ ഓടിയും സൈക്കിൾ ചവിട്ടിയും നീന്തിയും തീർത്തത്. കാനഡ, ബ്രൂണെ, അമേരിക്ക, യു.കെ, ഒമാൻ, ഖത്തർ, സൗദി അറേബ്യ എന്നീ രാജ്യങ്ങളിൽനിന്നുള്ള മലയാളികളും മത്സരത്തിൽ പങ്കെടുത്തു. സ്റ്റാർവ ആപ് വഴിയാണ് ഇവരുടെ ആക്ടിവിറ്റികൾ നിരീക്ഷിച്ചിരുന്നത്.
കെ.ടി.എൽ നാലാം പതിപ്പിൽ വനിതകളാണ് മുഴുവൻ പ്രശംസയും പിടിച്ചുപറ്റിയത്. 23 മണിക്കൂർകൊണ്ട് 100 കിലോമീറ്റർ നടത്തം പൂർത്തിയാക്കിയ കവിത സലീഷ് സമാനതകളില്ലാത്ത പ്രകടനമാണ് നടത്തിയത്.
നദിയ ജേബിൻ, ഒസീന ഇറാനി, ജിസ്ന ബേബി, ബിബിത ഷിജോ, നിമിഷ സബിൻ, രസ്ല ഷംഷാദ്, ജുബീന മുനീർ, മേബില ജരീഷ് എന്നിവര് 50 കിലോമീറ്റർ വിഭാഗത്തിൽ മത്സരം പൂർത്തിയാക്കി.
21.1 കിലോമീറ്റർ വിഭാഗം വനിതകൾ, (ബ്രാക്കറ്റിൽ തവണ) -ഓസീന ഇറാനി (15) ഹാഫ് മാരത്തൺ പൂർത്തിയാക്കി. നദിയ (ഒമ്പത്), കവിത (ആറ്), ജിസ്ന ബേബി (ഒമ്പത്), രസ്ല ഷംഷാദ് (ഏഴ്), ബിബിത ശിജോ (അഞ്ച്), ജുബീന മുനീർ (നാല്), നിമിഷ സാബിൻ (മൂന്ന്), ബിനു അലക്സി (മൂന്ന്), ലക്ഷ്മി സുരേഷ് (രണ്ട്), നീതു ബിജോയ് (രണ്ട്), റഷീദ (രണ്ട്), രഹ്ന നൗഷാദ് (രണ്ട്), തുഷാര ഗിരീഷ് (ഒന്ന്), ലക്ഷ്മി അജി (ഒന്ന്), തുഷാര (ഒന്ന്).
കെ.ടി.എൽ എക്സിക്യൂട്ടിവ് സമിതി ഭാരവാഹികളായ നവനീത് കൃഷ്ണൻ, ഷിജോ വർഗീസ്, ഷംസാദ്, മോഹൻദാസ്, ഹമീദ്, സമീഖ്, ലാലു കോശി, മുഹമ്മദ് ഹസൻ തെണ്ടത്ത് എന്നിവർ നേതൃത്വം നൽകി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.