Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 14 Sep 2022 2:15 AM GMT Updated On
date_range 14 Sep 2022 2:15 AM GMTപൊലീസ് ഓഫിസർ ചമഞ്ഞ് പണം തട്ടിപ്പ്; നാലുപേർ അറസ്റ്റിൽ
text_fieldsbookmark_border
ദുബൈ: പൊലീസ് ഓഫിസർ ചമഞ്ഞ് പണം തട്ടിയ കേസിൽ നാലുപേരെ ദുബൈ പൊലീസ് അറസ്റ്റ് ചെയ്തു. 4.89 ലക്ഷം സൗദി റിയാലാണ് (ഏകദേശം ഒരു കോടി രൂപ)സംഘം തട്ടിയത്. ഇരയെ തന്ത്രപൂർവം പണവുമായി വിളിച്ചുവരുത്തിയ ശേഷമായിരുന്നു തട്ടിപ്പ്. തങ്ങൾ പൊലീസുകാരാണെന്നും അനധികൃത പണമാണ് താങ്കളുടെ കൈയിലുള്ളതെന്നും അത് കൈമാറണമെന്നും ആവശ്യപ്പെട്ടാണ് തട്ടിപ്പ്. പണം വീതംവെച്ചെടുത്തതായി പ്രതികൾ കോടതിയിൽ വ്യക്തമാക്കി. നാല് പ്രതികൾക്കും രണ്ടുവർഷം തടവുശിക്ഷ വിധിച്ചു. അഞ്ചാം പ്രതിയെ വെറുതെ വിട്ടു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story