ടെലഫോണ്‍ കാര്‍ഡ് വാങ്ങി തട്ടിപ്പ്, കബളിപ്പിക്കപ്പെട്ടത് നിരവധിപേര്‍
text_fieldsഅജ്മാന് : കടകളില്‍ കയറി ടെലഫോണ്‍ കാര്‍ഡ് വാങ്ങി തട്ടിപ്പ് നടത്തുന്ന വിരുതന് കബളിപ്പിച്ചത് നിരവധി പേര്. അജ്മാനിലെ കടകളില്‍ കയറി 110 ദിര്‍ഹമിെൻറ ടെലിഫോണ്‍ കാര്‍ഡും മറ്റു സാധനങ്ങളും വാങ്ങലാണ് അറബ് വംശജനായ മാന്യ വസ്ത്ര ധാരിയുടെ പതിവ്. സാധനങ്ങളോടൊപ്പം വാങ്ങുന്ന കാര്‍ഡ് കടയില്‍ നിന്ന് തന്നെ ഫോണില്‍ കയറ്റും വിരുതന്. സാധനങ്ങളെല്ലാം ബില്ലടിക്കാന്‍ കൊടുക്കുന്നതിനിടയില്‍ പേഴ്സ് വണ്ടിയില്‍ വെച്ചു മറന്നു എന്ന് പറഞ്ഞു പുറത്തേക്ക് പോകുന്ന ഇയാള്‍ നേരത്തേ ഓഫാക്കാതെ അലക്ഷ്യമായി നിര്‍ത്തിയ വണ്ടി ദ്രുതഗതിയില്‍ എടുത്ത് കടന്നു കളയുകയാണ് പതിവ്.
അജ്മാനിലെ നുഐമിയയിലെ നിരവധി കച്ചവടക്കാര്‍ ഈ തട്ടിപ്പിനിരയായതായി പോലീസില്‍ പരാതി നല്കിയ കണ്ണൂര്‍ പുതിയങ്ങാടി സ്വദേശി റാഷിദ് പറയുന്നു. ഇദേഹത്തിെൻറ തന്നെ മറ്റു കടയിലും വിത്യസ്ത ദിവസങ്ങളില്‍ ഇതേ രീതിയില്‍ തട്ടിപ്പ് നടന്നതായി ഇദ്ദേഹം പറയുന്നു. രണ്ടു ദിവസം ഇടവിട്ട് സമീപ സ്ഥലത്തും ഈ വിരുതന് തട്ടിപ്പ് നടത്തിയിട്ടുണ്ട്. തട്ടിപ്പ് മനസിലായതിനെ തുടര്‍ന്ന് ഇയാളെ പിന്തുടര്ന്നെങ്കിലും പിടികൂടാനായില്ല. ഇയാള്‍ ഉപയോഗിക്കുന്ന വാഹനത്തിെൻറ നമ്പര്‍ പിന്തുടര്ന്ന് നടത്തിയ അന്വേഷണത്തില്‍ വണ്ടി ഒരു റെൻറ് എ കാര്‍ കമ്പനിയുടെതാനെന്നും അവരെയും ഇയാള്‍ കബളിപ്പിച്ച് മുങ്ങി നടക്കുകയാണെന്നും അറിയാന്‍ കഴിഞ്ഞതായി റാഷിദ് പറയുന്നു.
അജ്മാന് നുഐമിയയിലെ ഒരേ വരിയില്‍ പ്രവര്‍ത്തിക്കുന്ന തഹാനി സൂപ്പര്‍ മാര്‍ക്കറ്റ്, സദാ ഫുഡ്സ്റ്റഫ്, മദീനത്ത് സായിദ് ഫുഡ്സ്റ്റഫ് തുടങ്ങിയവയില്‍ സമാന തട്ടിപ്പ് നടന്നിട്ടുണ്ട്. നീല നിറത്തിലുള്ള കാറിലാണ് ഇയാള്‍ സഞ്ചരിക്കുന്നതെന്ന് റാഷിദ് പറയുന്നു. പോലീസില്‍ പരാതി നല്കി നടപടി പ്രതീക്ഷിച്ചിരിക്കുകയാനെന്നും കച്ചവടം നടത്തുന്നവര്‍ കരുതിയിരിക്കണമെന്നും റാഷിദ് പറയുന്നു. തട്ടിപ്പുകാരെൻറ ദൃശ്യം സ്ഥാപനത്തിലെ സി.സി. ടി.വിയില്‍ പതിഞ്ഞിട്ടുണ്ടെങ്കിലും ഇയാളെ കുറിച്ച് കൂടുതല്‍ വിവരങ്ങള്‍ ലഭ്യമല്ല. ഏതാനും ദിവസങ്ങള്‍ക്ക് മുമ്പ് കാറില്‍ സഞ്ചരിക്കുകയായിരുന്ന മലയാളികളെ പിറകില്‍ വന്ന വാഹനം ലൈറ്റടിച്ച് ഒതുക്കി നിര്‍ത്താന്‍ പറയുകയും മദ്യപിച്ച് വാഹനമോടിച്ചെന്നു ആരോപിച്ച് വന്‍ തുക ആവശ്യപ്പെട്ടതായും പരാതി ഉയര്‍ന്നിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.