പഠനസഹായം ചോദിച്ച് 'വിദ്യാർഥികൾ'; തട്ടിപ്പെന്ന് മന്ത്രാലയം
text_fieldsദുബൈ: വിദേശങ്ങളിൽ പഠിക്കുന്ന വിദ്യാർഥികൾക്ക് സഹായമഭ്യർഥിച്ച് വരുന്ന സന്ദേശങ്ങളിൽ വഞ്ചിതരാകരുതെന്ന് യു.എ.ഇ വിദേശകാര്യ-അന്താരാഷ്ട്ര സഹകരണ വകുപ്പ് മന്ത്രാലയം. വിവിധ രാജ്യങ്ങളിലെ യു.എ.ഇ എംബസിയിൽനിന്നാണെന്ന് അറിയിച്ചാണ് വിദേശ വിദ്യാർഥികളെ സഹായിക്കുന്നതിന് പണം ആവശ്യപ്പെട്ട് മെയിലും മെസേജുകളും വരുന്നത്. ചില സന്ദേശങ്ങളിൽ എംബസികളിലെ ഉദ്യോഗസ്ഥരാണെന്നാണ് പരിചയപ്പെടുത്തുന്നത്. ഇമാറാത്തി പൗരന്മാർക്കും പ്രവാസികൾക്കും ഈ ആവശ്യവുമായി സന്ദേശം ലഭിക്കുന്നുണ്ട്.
വിദേശ സർവകലാശാലകളിൽ അഡ്മിഷൻ നേടുകയും ട്യൂഷൻ ഫീസ് അടക്കാൻ പ്രയാസമനുഭവിക്കുകയും ചെയ്യുന്നവരെ സഹായിക്കാനാണ് ഫണ്ട് ശേഖരിക്കുന്നതെന്നാണ് അവകാശപ്പെടുന്നത്. ഇത്തരം സന്ദേശങ്ങൾക്ക് ഒരുകാരണവശാലും പ്രതികരിക്കരുതെന്നാണ് മന്ത്രാലയം ട്വിറ്ററിലൂടെ ആവശ്യപ്പെട്ടിരിക്കുന്നത്. മന്ത്രാലയവുമായി ബന്ധപ്പെട്ട സംശയങ്ങൾക്ക് 097180024 എന്ന നമ്പറിൽ വളിക്കാമെന്നും അറിയിച്ചിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.