100 പേർക്ക് സൗജന്യ പ്രമേഹ പരിശോധന
text_fieldsദുബൈ: പ്രമേഹത്തിന്റെ പ്രാധാന്യവും അതിന്റെ നിയന്ത്രണവും പരിഗണിച്ച് സി.ആർ.എക്സ് ക്ലിനിക്കും അലി മെഡിക്കൽ സെന്ററും ചേർന്ന് എച്ച്.ബി.എവൺസി പരിശോധന 100 പേർക്ക് സൗജന്യമായി നൽകുന്നു. 150 ദിർഹം ഫീസ് വരുന്ന പരിശോധനയാണ് പൂർണമായും സൗജന്യമായി നൽകുന്നത്.
പദ്ധതിയിൽ ആദ്യം രജിസ്റ്റർ ചെയ്യുന്ന 50 പേർക്ക് കൂടാതെ ക്ലിനിക്കിന്റെ ഔദ്യോഗിക പേജ് ലൈക്ക് ചെയ്യുന്നവരിൽനിന്ന് തെരഞ്ഞെടുത്ത 50 പേർക്കുമാണ് പരിശോധന ലഭ്യമാക്കുക. പ്രമേഹ നിയന്ത്രണത്തിനുള്ള ഒരു പ്രധാന പരിശോധനയാണ് എച്ച്.ബി.എവൺസി. കഴിഞ്ഞ മൂന്ന് മാസത്തെ രക്തത്തിലെ പഞ്ചസാരയുടെ ശരാശരി നില വിലയിരുത്തുന്നതിനുള്ള നിർണായക പരിശോധനയാണിത്.
പ്രമേഹ ബാധിതർക്കും പ്രമേഹ സാധ്യതയുള്ളവർക്കും ഈ ടെസ്റ്റ് ആവശ്യമാണ്. രോഗാവസ്ഥ നേരത്തേ മനസ്സിലാക്കി ചികിത്സ ആരംഭിക്കാൻ ഇത് സഹായിക്കുന്നു. നായിഫിലെ അലി മെഡിക്കൽ സെന്റർ, വാസൽ ഗേറ്റിലെ സി.ആർ.എക്സ് ക്ലിനിക്, ദേരയിലെ സി.ആർ.എക്സ് ക്ലിനിക് എന്നീ സെന്ററുകളിൽ പരിശോധന ലഭ്യമാണ്. ഏപ്രിൽ നാലു മുതൽ 19 വരെയാണ് ഈ സേവനം ലഭിക്കുക.
താൽപര്യമുള്ളവർ താഴെപ്പറയുന്ന വാട്സ്ആപ് നമ്പറുകളിൽ ബന്ധപ്പെടുകയോ ക്ലിനിക്കുകളുടെ ഔദ്യോഗിക സോഷ്യൽ മീഡിയ പേജുകൾ സന്ദർശിച്ച് രജിസ്റ്റർ ചെയ്യുകയോ വേണം. ഫോൺ: ദേര അലി മെഡിക്കൽ സെന്റർ- 058 591 2233, ദേര സി.ആർ.എക്സ് ക്ലിനിക്- 058 50 88944, ജെബൽ അലി സി.ആർ.എക്സ് ക്ലിനിക്-058 596 1144.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.