ദേശീയ ദിനത്തിൽ ദുബൈ എക്സ്പോയിലേക്ക് സൗജന്യ പ്രവേശനം
text_fieldsദുബൈ: ദേശീയ ദിനമായ ഡിസംബർ രണ്ടിന് എക്സ്പോ നഗരിയിലേക്ക് എല്ലാവർക്കും സൗജന്യ പ്രവേശനം പ്രഖ്യാപിച്ച് ദുബൈ. രാജ്യത്തിെൻറ 50 ാം ദേശീയ ദിനത്തിെൻറ ഭാഗമായാണ് പ്രഖ്യാപനം. ദേശീയ ദിനത്തോടനുബന്ധിച്ച് എക്സ്പോയിൽ വിവിധ പരിപാടികൾ ഒരുക്കിയിട്ടുണ്ട്.
രാവിലെ ഒമ്പത് മുതൽ പുലർച്ച രണ്ട് വരെ സന്ദർശകർക്ക് പ്രവേശനം അനുവദിക്കും. 18 വയസിന് മുകളിലുള്ളവർ വാക്സിനേഷൻ സർട്ടിഫിക്കറ്റ് ഹാജരാക്കണം. വാക്സിനെടുക്കാത്തവർ 72 മണിക്കൂറിനുള്ളിലെടുത്ത കോവിഡ് പി.സി.ആർ നെഗറ്റീവ് ഫലം ഹാജരാക്കണം.
രാവിലെ 10.30ന് പതാക ഉയർത്തുന്നതുമുതൽ നിരവധി പരിപാടികളാണ് എക്സ്പോയിൽ നടക്കുന്നത്. ഹത്തയിൽ നടക്കുന്ന ഔദ്യോഗിക ഉദ്ഘാടനത്തിെൻറ തത്സമയ സംപ്രേക്ഷണവും എക്സ്പോയിലുണ്ട്. വെടിക്കെട്ട്, സംഗീത പരിപാടികൾ എന്നിവയും ഉൾപെടുത്തിയിട്ടുണ്ട്. നിലവിൽ 95 ദിർഹമാണ് പ്രവേശന ഫീസ്. സൗജന്യ പ്രവേശനം അനുവദിച്ചതോടെ വരുമാനം കുറഞ്ഞ പ്രവാസികൾ ഉൾപെടെയുള്ളവർക്ക് എക്സ്പോ കാണാൻ വഴിയൊരുങ്ങും. എല്ലാ എമിറേറ്റിൽ നിന്നും എക്സ്പോയിലേക്ക് സൗജന്യ ബസ് സർവീസുമുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.