ഫുജൈറയില്‍ സൗജന്യ ആരോഗ്യ ക്യാമ്പ് തുടങ്ങി
text_fieldsഫുജൈറ: ഫുജൈറ എമിറേറ്റിലെ പൊതുജനാരോഗ്യ സംരക്ഷണത്തിന്റെ ഭാഗമായി ആരോഗ്യ മന്ത്രാലയം സൗജന്യ മെഡിക്കല്‍ ക്യാമ്പ് സംഘടിപ്പിക്കുന്നു.
ക്യാമ്പിന്റെ ഉദ്ഘാടനം എമിറേറ്റ്സ് ഫെഡറേഷൻ ഫോർ ബോഡി ബിൽഡിങ് ആൻഡ് ഫിറ്റ്നസ് പ്രസിഡന്റ് ശൈഖ് അബ്ദുല്ല ബിൻ ഹമദ് ബിൻ സെയ്ഫ് അൽ ശർഖി നിര്‍വഹിച്ചു.
തിങ്കളാഴ്ച ആരംഭിച്ച ക്യാമ്പ് ഈമാസം പതിനഞ്ചു വരെ നീണ്ടുനില്‍ക്കും.
‘എന്റെ ആരോഗ്യം എന്റെ ഉത്തരവാദിത്തം’എന്ന തലക്കെട്ടില്‍ പൊതുജനങ്ങളില്‍ ആരോഗ്യ അവബോധമുണ്ടാക്കുക എന്ന ലക്ഷ്യത്തോടെയാണ് ആരോഗ്യവകുപ്പ് ക്യാമ്പ് സംഘടിപ്പിക്കുന്നത്.
ഫുജൈറ എക്സ്പോ സെന്ററില്‍ വൈകീട്ട് അഞ്ചു മുതല്‍ എട്ടുവരെയാണ് ക്യാമ്പ്.
ഈ സംരംഭത്തിലൂടെ നിരവധി സർക്കാർ, സ്വകാര്യ മെഡിക്കൽ സ്ഥാപനങ്ങളുമായി സഹകരിച്ച് സമൂഹത്തിലെ എല്ലാ വിഭാഗം ജനങ്ങള്‍ക്കും വിവിധ ആരോഗ്യ സേവനങ്ങളും ചികിത്സകളും ലഭ്യമാക്കുന്നുണ്ട്.
ജനറൽ മെഡിസിൻ, ഇ.എന്‍.ടി, ഓർത്തോപീഡിക്സ്, ഫിസിക്കൽ തെറപ്പി, ഡെന്റിസ്ട്രി, ഡെർമറ്റോളജി, ബ്ലഡ് ടെസ്റ്റ്, ഒഫ്താൽമോളജി, കാർഡിയോളജി, പീഡിയാട്രിക്സ്, ഡയബറ്റിക്സ്, സ്പീച് തെറപ്പി തുടങ്ങി വിവിധ സേവനങ്ങള്‍ ക്യാമ്പില്‍ ലഭ്യമാണ്. ആദ്യദിവസം പൊതുജനങ്ങളില്‍നിന്ന് നല്ല പ്രതികരണമാണ് ഉണ്ടായിരുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.