Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightU.A.Echevron_rightഅ​ബൂ​ദ​ബി...

അ​ബൂ​ദ​ബി എ​യ​ർ​പോ​ർ​ട്ടി​ൽ ഭി​ന്ന​ശേ​ഷി​ക്കാ​ർ​ക്ക് സൗ​ജ​ന്യ പാ​ർ​ക്കി​ങ്

text_fields
bookmark_border
അ​ബൂ​ദ​ബി എ​യ​ർ​പോ​ർ​ട്ടി​ൽ ഭി​ന്ന​ശേ​ഷി​ക്കാ​ർ​ക്ക് സൗ​ജ​ന്യ പാ​ർ​ക്കി​ങ്
cancel

അ​ബൂ​ദ​ബി: അ​ബൂ​ദ​ബി വി​മാ​ന​ത്താ​വ​ള​ത്തി​ൽ ഭി​ന്ന​ശേ​ഷി​ക്കാ​രു​ടെ വാ​ഹ​ന​ങ്ങ​ൾ​ക്ക് ഇ​നി​മു​ത​ൽ സൗ​ജ​ന്യ പാ​ർ​ക്കി​ങ്. വി​മാ​ന​ത്താ​വ​ള അ​ധി​കൃ​ത​രാ​ണ് ഇ​ക്കാ​ര്യം അ​റി​യി​ച്ച​ത്. മൂ​ന്നു​മ​ണി​ക്കൂ​ർ സ​മ​യ​ത്തേ​ക്കാ​ണ് സൗ​ജ​ന്യ പാ​ർ​ക്കി​ങ് അ​നു​വ​ദി​ച്ചി​രി​ക്കു​ന്ന​ത്.

അ​ബൂ​ദ​ബി അ​ന്താ​രാ​ഷ്ട്ര വി​മാ​ന​ത്താ​വ​ള​ത്തി​ന്‍റെ പാ​ർ​ക്കി​ങ് ലോ​ട്ടു​ക​ളി​ൽ ആ​ദ്യ മൂ​ന്നു​മ​ണി​ക്കൂ​ർ സ​മ​യ​ത്തേ​ക്കാ​ണ് ഭി​ന്ന​ശേ​ഷി​ക്കാ​രു​ടെ വാ​ഹ​ന​ങ്ങ​ൾ​ക്ക് സൗ​ജ​ന്യ പാ​ർ​ക്കി​ങ് അ​നു​വ​ദി​ച്ചി​രി​ക്കു​ന്ന​തെ​ന്ന് അ​ധി​കൃ​ത​ർ ഇ​ൻ​സ്റ്റ​​ഗ്രാ​മി​ൽ അ​റി​യി​ച്ചു. ഭി​ന്ന​ശേ​ഷി​ക്കാ​ർ ഉ​ൾ​പ്പെ​ട്ട സ​മൂ​ഹ​ത്തോ​ട് വി​മാ​ന​ത്താ​വ​ള അ​ധി​കൃ​ത​രു​ടെ പ്ര​തി​ബ​ദ്ധ​ത​യ്ക്കു കൂ​ടു​ത​ൽ പി​ന്തു​ണ പ​ക​രു​ന്ന​താ​ണ് പു​തി​യ തീ​രു​മാ​നം. 2020നെ ​അ​പേ​ക്ഷി​ച്ച് 2021ൽ ​സ​ർ​വി​സ് ന​ട​ത്തു​ന്ന രാ​ജ്യാ​ന്ത​ര കേ​ന്ദ്ര​ങ്ങ​ളു​ടെ എ​ണ്ണം 103 ആ​യി ഉ​യ​ർ​ന്നി​രു​ന്നു​വെ​ന്നും അ​ധി​കൃ​ത​ർ അ​റി​യി​ച്ചു.

2020ൽ 75 ​കേ​ന്ദ്ര​ങ്ങ​ളി​ലേ​ക്കാ​യി​രു​ന്നു അ​ബൂ​ദ​ബി വി​മാ​ന​ത്താ​വ​ള​ത്തി​ൽ​നി​ന്നു​ള്ള സ​ർ​വി​സു​ക​ൾ.

2021ൽ ​ഏ​റ്റ​വും അ​ധി​കം പാ​സ​ഞ്ച​ർ സ​ർ​വി​സു​ക​ൾ അ​ബൂ​ദ​ബി​യി​ൽ​നി​ന്നു ന​ട​ത്തി​യ​ത് ഇ​ന്ത്യ​യി​ലേ​ക്കാ​യി​രു​ന്നു (9,32,949). പാ​കി​സ്താ​ൻ(5,50,728), ഈ​ജി​പ്ത്(4,46,883), യു.​എ​സ്(2,54,201), സൗ​ദി​അ​റേ​ബ്യ(2,44,954) എ​ന്നി​വ​യാ​ണ് കൂ​ടു​ത​ൽ സ​ർ​വി​സു​ക​ൾ ന​ട​ത്ത​പ്പെ​ട്ട മ​റ്റു രാ​ജ്യ​ങ്ങ​ൾ.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:UAE NewsGulf News
News Summary - Free parking for differently abled at Abu Dhabi Airport
Next Story