പങ്കുവെപ്പിെൻറ കുളിരുമായി ഷെയറിങ് ഫ്രിഡ്ജുകൾ ഇൗ റമദാനിലും
text_fieldsദുബൈ: കത്തിക്കാളുന്ന വെയിലിൽ ജോലി ചെയ്യുന്ന തൊഴിലാളികൾക്കും വരുമാനമാർഗമില്ലാത്തവർക്കും റമദാനിൽ ഭക്ഷണവും പാനീയങ്ങളുമുറപ്പാക്കാൻ ഷെയറിങ് ഫ്രിഡ്ജ് കൂട്ടായ്മ ഒരുക്കങ്ങൾ തുടങ്ങി. ഫ്രിഡ്ജുകളിൽ പഴം^പച്ചക്കറി വർഗങ്ങൾ, ജ്യൂസുകൾ, പാനീയങ്ങൾ, ലബൻ എന്നിവ നിറച്ച് വില്ലകൾക്കും ഒഫീസുകൾക്കും നിർമാണ സ്ഥലങ്ങൾക്കരികിലും സൂക്ഷിക്കുകയാണ് രീതി.
ആവശ്യക്കാർക്ക് അനുവാദമേതും ചോദിക്കാതെ വേണ്ട ഭക്ഷണം തെരഞ്ഞെടുക്കാം. ഏതാനും വർഷമായി ഹോളണ്ടിൽ നിന്നുള്ള ഫിഖ്റ യെൽ നടത്തി വന്നിരുന്ന ഉദ്യമം കഴിഞ്ഞ റമദാനിലാണ് സാമൂഹിക കൂട്ടായ്മയായി വളർന്നു വന്നത്. ദുബൈയിൽ താമസിക്കുന്ന ആസ്ട്രേലിയൻ പ്രവാസി സുമയ്യാ സയ്യദ് ആണ് സമാന മനസ്കരെ ഒരുമിപ്പിച്ചു ചേർത്തത്. ഫേസ്ബുക്കിൽ ആരംഭിച്ച ഗ്രൂപ്പിലൂടെ കൂടുതൽ പേരിലേക്ക് സന്ദേശമെത്തിയതോടെ 150 ഫ്രിഡ്ജുകളാണ് ദുബൈയുടെ വിവിധ ഭാഗങ്ങളിൽ ആവശ്യക്കാർക്കുള്ള ഭക്ഷണം കരുതിവെച്ച് ഒരുക്കിയത്. www.facebook.com/groups/uaefridges എന്ന ഫേസ്ബുക്ക് ഗ്രൂപ്പിൽ ഫ്രിഡ്ജ് സ്ഥാപിച്ച സ്ഥലങ്ങൾ സംബന്ധിച്ച വിവരങ്ങൾ ചേർത്തതോടെ ഒാരോ പ്രദേശത്തും സ്ഥാപിച്ച ഫ്രിഡ്ജുകളിൽ ഭക്ഷണ^പാനീയങ്ങളെത്തിക്കാൻ സമൂഹത്തിെൻറ പല തുറയിലുള്ളവർ മത്സരിച്ചു.
നൽകുന്നവരോ എടുക്കുന്നവരോ മതമോ ജാതിയോ ദേശമോ നിറമോ ഗൗനിച്ചില്ല. വിശപ്പു മാറ്റലോ ഭക്ഷണം നൽകലോ മാത്രമല്ല കരുതലിെൻറയും പങ്കുവെപ്പിെൻറയും ഇസ്ലാമിക പാഠങ്ങൾ പ്രയോഗത്തിൽ വരുത്താനും റമദാെൻറ ആനന്ദം ഹൃദയത്തിൽ നിറക്കാനും വരും തലമുറക്ക് ഇൗ സന്ദേശം കൈമാറാനും ഷെയറിങ് ഫ്രിഡ്ജ് കൂട്ടായ്മ വഴി സാധ്യമായെന്ന് സുമയ്യ സയ്യദ് ‘ഗൾഫ് മാധ്യമ’ത്തോട് പറഞ്ഞു. വ്യത്യസ്ത ഭാഷയും സംസ്കാരവും പുലർത്തുന്ന മനുഷ്യർ ദയ, മാനവികത എന്ന വികാരങ്ങളുടെ പേരിൽ ഒരുമിക്കുന്ന ഇൗ സംരംഭത്തിന് ഏറ്റവും അനുയോജ്യമായ നാട് ഇരുനൂറിലേറെ രാജ്യങ്ങളിൽ നിന്നുള്ളവർ താമസിക്കുന്ന യു.എ.ഇ ആണ്.
ഒാരോ 15 മിനിറ്റിലും ഫ്രിഡ്ജ് നിറക്കേണ്ടത്ര ആവശ്യക്കാർ പലയിടങ്ങളിലുമുണ്ടായിരുന്നു. തിരക്കു കൂടുതലാണെന്നും ഫ്രിഡ്ജിൽ ഭക്ഷണശേഖരം കുറഞ്ഞുവെന്നും ഫേസ്ബുക്കിലും വാട്ട്സ്ആപ്പിലും സന്ദേശം കണ്ട് മനുഷ്യസ്നേഹികൾ വാഹനം നിറയെ ഭക്ഷണവുമായി എത്തിയ നിരവധി സംഭവവുമുണ്ടായി.
ദാനവർഷം പ്രമാണിച്ച് ഇക്കുറി കൂടുതൽ മികച്ച പ്രതികരണമുണ്ടാകുമെന്നാണ് പ്രതീക്ഷ. റെഡ്ക്രസൻറ്^ ഒാപ്പൺ ആംസ് യു.എ.ഇ എന്നിവയുടെ മേൽനോട്ടത്തിലാണ് പ്രവർത്തനം. 23214 അംഗങ്ങളാണ് നിലവിൽ ഗ്രൂപ്പിലുള്ളത്. ഫിക്റാ യെൽ, സുമയ്യ സയ്യദ്, ആൻ മുൽ കേ, ഗെയ്ലി ഡേസ്വിഗ്നെസ്, നാദിയ സരീഅ്, അസ്മാ ലിംനീ, ജനീൻ ബെൻസൂദ, അലിസൻവിക്കെറി, മഗ്ദ സ്ക്രിയാബിൻ, സോ ക്ലാപ്പ്, സഫാ റുഇൗസി, നാജിയ മഖ്സൂത്ത് എന്നിവരാണ് ഇൗ വർഷത്തെ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുക.
സ്േനഹത്തണുപ്പിൽ പങ്കുചേരാൻ
വീടുകൾക്കു മുന്നിൽ ഫ്രിഡ്ജ് സ്ഥാപിക്കാൻ ഒരുങ്ങുന്നവർ uaefridges എന്ന ഫേസ്ബുക് ഗ്രൂപ്പിൽ വിവരം നൽകണം. ഫ്രിഡ്ജ് സ്ഥാപിച്ച സ്ഥലങ്ങളുടെ പട്ടിക ഗ്രൂപ്പിൽ പോസ്റ്റു ചെയ്യും. താൽപര്യമുള്ളവർക്ക് ഇവിടെ ഭക്ഷണം എത്തിച്ചു നൽകാം. ചൂട് ഭക്ഷണ വസ്തുക്കൾ സ്വീകരിക്കാറില്ല. വൃത്തിയും സുരക്ഷയും പാലിക്കാൻ ശ്രദ്ധിക്കണം. ഭക്ഷണ വസ്തുക്കളുടെ ഉപയോഗ കാലാവധി പരിശോധിച്ച മാത്രം നൽകണം.
നിലവിൽ ദുബൈയിലാണ് പ്രവർത്തന അനുമതി ലഭിച്ചിരിക്കുന്നത്. മറ്റ് എമിറേറ്റുകളിലെ സഹായ മനസ്കർക്ക് ഇവ സ്ഥാപിക്കാൻ താൽപര്യമുണ്ടെങ്കിൽ കൂട്ടായ്മ അംഗങ്ങൾ മാർഗ നിർദേശം നൽകും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.