Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightU.A.Echevron_rightസൗഹൃദ ഫുട്​ബാൾ:...

സൗഹൃദ ഫുട്​ബാൾ: യു.എ.ഇക്കെതി​െര ഇന്ത്യൻ വനിതകൾക്ക്​ ജയം

text_fields
bookmark_border
സൗഹൃദ ഫുട്​ബാൾ: യു.എ.ഇക്കെതി​െര ഇന്ത്യൻ വനിതകൾക്ക്​ ജയം
cancel
camera_alt

യു.എ.ഇക്കെതിരായ മത്സരത്തിന്​ മുമ്പ്​​ ഇന്ത്യൻ വനിത ടീം ഫോ​ട്ടോക്ക്​​ പോസ്​ ചെയ്യുന്നു

ദുബൈ: സൗഹൃദ മത്സരത്തിൽ യു.എ.ഇയെ 4- 1 നു തോൽപിച്ച്​ ഇന്ത്യൻ വനിതകൾ. ദുബൈ സിയബ്​ അവാന സ്​റ്റേഡിയത്തിൽ നടന്ന മത്സരത്തിൽ 20ാം മിനിറ്റിൽ മനീഷ കല്യാണിലൂടെയാണ്​ ഇന്ത്യ ഗോൾവേട്ട തുടങ്ങിയത്​. ഏഴ്​ മിനിറ്റ്​ കഴിഞ്ഞപ്പോൾ പ്യാരി സാസാ വീണ്ടും വല കുലുക്കി. 41ാം മിനിറ്റിൽ സ്വീറ്റീ ദേവിയും 75ാം മിനിറ്റിൽ അഞ്​ജു താമയും ഇന്ത്യയുടെ ഗോൾപട്ടിക തികച്ചു. അഞ്ചര മാസത്തിനു ശേഷം മൈതാനത്തിറങ്ങിയ ഇന്ത്യയുടെ ഈ വർഷത്തെ ആദ്യ ജയമാണിത്​. ഈ വർഷം കളിച്ച അഞ്ചു​ മത്സരങ്ങളിലും ഇന്ത്യ പരാജയം നുണഞ്ഞിരുന്നു. ജനുവരിയിൽ ഇന്ത്യയിൽ നടക്കുന്ന ഏഷ്യൻ കപ്പിന്​ മുന്നോടിയായാണ്​ സൗഹൃദ മത്സരത്തിനിറങ്ങിയത്​. തിങ്കളാഴ്​ച​ നടക്കുന്ന മത്സരത്തിൽ ഇന്ത്യ തുനീഷ്യയെ നേരിടും. ബഹ്​റൈൻ, ചൈനീസ്​ തായ്​പേയ്​ ടീമുകൾക്കെതിരെയും ഇന്ത്യ സൗഹൃദ മത്സരം നടത്തും. അടച്ചിട്ട സ്​റ്റേഡിയത്തിലാണ്​ മത്സരം നടക്കുന്നത്​.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:dubaifriendly football
News Summary - Friendly football: Indian women win against UAE
Next Story