‘സൗഹൃദം 2023’ സെമിനാര്‍ ലോഗോ പ്രകാശനം
text_fieldsഅബൂദബി: സെന്റ് സ്റ്റീഫന്‍ സിറിയന്‍ യാക്കോബായ പള്ളിയുടെ വിഷന്‍-2030 പദ്ധതിയുടെ ഭാഗമായി കേരളത്തില്‍ രൂപവത്കരിക്കുന്ന സെന്റ് സ്റ്റീഫന്‍ കെയര്‍ സെന്റര്‍ ട്രസ്റ്റിന്റെ(എസ്.എസ്.സി.സി) ഭാഗമായുള്ള ‘സൗഹൃദം 2023’ സെമിനാറിന്റെ ലോഗോ ഇടവക വികാരി ഫാദര്‍ ടിജു വര്‍ഗീസ് പ്രകാശനം ചെയ്തു. സെക്രട്ടറി എല്‍ദോ അരുണ്‍ ജോസഫ്, ട്രസ്റ്റി എല്‍ദോ. കെ. ജേക്കബ്, വൈസ് പ്രസിഡന്റ് കെ.പി സൈജി, ഭരണസമിതിയംഗങ്ങള്‍ എന്നിവർ പങ്കെടുത്തു.
ട്രസ്റ്റിന്റെ ഔദ്യോഗിക ഉദ്ഘാടനം 27ന് മണര്‍കാട് പള്ളിയുടെ കമ്യൂണിറ്റി ഹാളില്‍ കേരള സാംസ്കാരിക സഹകരണ മന്ത്രി വി.എന്‍. വാസവന് നിര്‍വഹിക്കും. എം.എല്‍.എമാരായ തിരുവഞ്ചൂര്‍ രാധാകൃഷ്ണന്, അനൂപ് ജേക്കബ്, തീമോത്തിയോസ് തിരുമേനി, ഇടവക മെത്രാപ്പോലീത്ത കുര്യാക്കോസ് മാര്‍ യൗസെബിയോസ് എന്നിവര്‍ പങ്കെടുക്കുമെന്നും ഭാരവാഹികൾ അറിയിച്ചു.
![Girl in a jacket](https://www.madhyamam.com/h-library/newslettericon.png)
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.