വ്ലോഗിങ്ങിൽ നിന്ന് വൈറൽ സെബിയിലേക്ക്
text_fieldsആട്ടോമോട്ടീവ് വ്ലോഗുകൾ ശ്രദ്ധിക്കുന്നവർക്കിടയിൽ സുപരിചിതമാണ് സുദീപ് കോശി എന്ന പേര്. 10 കൊല്ലത്തിലേറെയായി തെൻറ drivemeonline.com എന്ന വെബ്സൈറ്റിലൂടെയും യൂട്യൂബിലൂടെയും പ്രേക്ഷകർക്ക് കാറുകളെ പരിചയപ്പെടുത്തുന്ന ഇദ്ദേഹം സിനിമ ലോകത്തേക്കും കാലെടുത്തുവെക്കാനുള്ള തയാറെടുപ്പിലാണിപ്പോൾ. ഇതിനകം 400 ഓളം കാറുകൾ റിവ്യൂ ചെയ്തിട്ടുണ്ട്. സ്വതസിദ്ധമായ ശൈലിയിലൂടെയാണ് സുദീപ് ഈ മേഖലയിൽ വൈറലാകുന്നത്. കേരളത്തിന് പുറത്ത് നിന്നിറങ്ങുന്ന ആദ്യ മലയാളം കാർ റിവ്യൂ ചാനൽ എന്ന് വിശേഷിപ്പിക്കാവുന്ന 'സുദീപ് കോശി റിവ്യൂസ്' ഡ്രൈവ് മീ ഓൺലൈനിെൻറ മലയാളം സംരംഭമാണ്. 2010 മുതൽ ദുബൈയിലെ ഓട്ടോമോട്ടീവ് മേഖലയിലുണ്ട് ഇദ്ദേഹം. ലോകത്തെ ഏറ്റവും മുന്തിയ ബ്രാൻഡുകളുടെ റിവ്യൂസ് പോലും ലഭ്യമാണെന്നതാണ് ഡ്രൈവ് മീ ഓൺലൈനേയും സുദീപ് കോശി റിവ്യൂസ് എന്ന മലയാളം ചാനലിനെയും വേർതിരിച്ചു നിർത്തുന്നത്. Driveyounuts.blogspot.com എന്ന പേരിൽ ഒരു blog ആണ് സുദീപ് ആദ്യം തുടങ്ങിയത്. അത് വികസിപ്പിച്ചാണ് Drivemeonline.com രൂപപ്പെടുന്നത്. കാറുകളുടെയും കമ്പനികളുടെയും കാഴ്പ്പാടിൽ നിന്ന് മാറി, വാങ്ങുന്നവരുടെ കണ്ണിലൂടെ കാറിനെ അവതരിപ്പിക്കുന്ന രീതിയാണ് സുദീപിേൻറത്.
അന്താരാഷ്ട്ര നിലവാരത്തിൽ കൈകാര്യം ചെയ്യുന്ന റിവ്യൂ എന്ന നിലയിൽ Drivemeonlineെൻറ ഏറ്റവും വലിയ സവിശേഷതകളിലൊന്ന് ഓരോ യാത്രകളിലും ഒളിഞ്ഞിരിക്കുന്ന കഥകളെ പുറത്തു കൊണ്ടുവരിക എന്നതാണ്. പോർട്ടലിെൻറ ബേസ്ലൈൻ തന്നെ Every drive has a story എന്നാണ്. അതായത് ഓരോ ഡ്രൈവിനും ഓരോ കഥ പറയാനുണ്ട്. മലയാളത്തിലെ സുദീപ് കോശി റിവ്യൂവിെൻറ പ്രത്യേകത, കെട്ടിലും മട്ടിലും അന്തർദേശീയ നിലവാരം സൂക്ഷിക്കുന്നതിനൊപ്പം അതിെൻറ അവതരണത്തിൽ മലയാളത്തനിമ നിലനിർത്തി പ്രേക്ഷകരിലേക്കെത്തിക്കുന്നതാണ്. ലോകത്തെ ഏറ്റവും മികച്ച മോട്ടോർ ഷോകൾ ആയ ഫ്രാങ്ക്ഫർട്ട്, ന്യൂയോർക്ക് , ലണ്ടൻ എന്നിവയോടൊപ്പം കിടപിടിച്ചു നില്ക്കുന്ന, വളരെ അപൂർവമായി മാത്രം കാണാറുള്ള ആഡംഭര കാറുകളിൽ പലതും അനാച്ഛാദനം ചെയ്യപ്പെടുന്ന ദുബൈ മോട്ടോർ ഷോയിലെ സ്ഥിരം സാന്നിധ്യമാണ് സുദീപ് കോശി. മിഡിൽ ഈസ്റ്റ് കാർ ഓഫ് ദ ഇയർ മത്സരത്തിലെ ജൂറി മെമ്പർമാരിൽ ഒരാളുമാണ്.
വ്ലോഗിങിലും പരസ്യചിത്ര നിർമാണങ്ങളിലും പരിചയിച്ച അനുഭവങ്ങളുമായാണ് ഇദ്ദേഹമിപ്പോൾ സിനിമ മേഖലയിലേക്ക് കാലെടുത്ത് വെക്കുന്നത്. ഇക്കഴിഞ്ഞ ആഴ്ചയാണ് വിധുവിൻസെൻറ് സംവിധാനം ചെയ്യുന്ന 'വൈറൽ സെബി' എന്ന ചിത്രത്തിെൻറ ഫസ്റ്റ് ലുക്ക് പോസ്റ്റർ സാമൂഹിക മാധ്യമങ്ങളിലൂടെ ഫഹദ് ഫാസിലും മജ്ഞു വാര്യരും ചേർന്ന് പുറത്തിറക്കിയത്. പോസ്റ്ററിൽ കാണുന്ന ചിത്രത്തിലുള്ളത് ആരെന്ന ചോദ്യം സിനിമാപ്രേമികൾ പലരും ഉയർത്തുന്നുണ്ട്. തെൻറ ആദ്യസിനിമ ഉദ്യമത്തിന് ഇറങ്ങിത്തിരിച്ച സുദീപ് കോശിയാണ് പോസ്റ്ററിലെ ആ 'നടൻ'. സിനിമ മേഖലയിൽ തനിക്ക് പുതിയ വാതിൽ തുറക്കുന്നതാകും ഈ സംരഭമെന്ന പ്രതീക്ഷയിലാണ് സുദീപ്. ഭാര്യ ലിയയും മകൻ ഡേവിഡും അടങ്ങുന്ന കുടുംബം എല്ലാത്തിനും പിന്തുണയുമായി കൂടെയുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.