പഴം പച്ചക്കറി കൃഷിയും ക്ലിക്കാണ്
text_fieldsദുബൈ: ഇലക്ട്രോണിക് ഉൽപന്നങ്ങളുമായി ഇടപഴകുന്നതിനിടയിലും ഇൗ ചെറുപ്പക്കാരു ടെ മനസ്സിൽനിന്ന് പച്ചപ്പ് മാഞ്ഞിരുന്നില്ല. ജോലിയുടെ ഇടവേളകളിലെല്ലാം പഴവും പച് ചക്കറിയും നട്ടുനനക്കാൻ സമയം കണ്ടെത്തിയ ഇവരിപ്പോൾ വിളവെടുപ്പിെൻറ ആഹ്ലാദത്തിലാ ണ്. ദുബൈ ഇൻഡസ്ട്രിയൽ പാർക്കിലെ ക്ലിക്കോൺ വെയർ ഹൗസിലെ അമ്പതോളം ജീവനക്കാർ ചേർന്നാണ് വെയർഹൗസ് പരിസരം കൃഷിയിടമാക്കിയത്. 150 കിലോ വെള്ളരി, 30 കിലോ കക്കരി,15 കിലോ വെണ്ട, 10 പയർ, 10 കിലോ ഉറുമ്മാൻ പഴം എന്നിവ കഴിഞ്ഞ ദിവസം വിളവെടുത്തു.
ഇവ കൂടാതെ, വഴുതന, പടവലം, മുരിങ്ങയില, കറി വേപ്പില, പച്ചമുളക്, ഷമാം, ചെറുനാരങ്ങ എന്നിവയുടെയും വിളവെടുപ്പ് നടത്തി. മാവ്, തെങ്ങ്, വാഴ, മാദള നാരങ്ങ, പേരക്ക, സപ്പോട്ട, കാരറ്റ് തുടങ്ങിയവയും ഇവരുടെ തോട്ടത്തിലുണ്ട്. വെയർ ഹൗസ് ഇൻചാർജ് നാദാപുരം സ്വദേശി ഷംസീർ പെരുവത്ത്, വടകര സ്വദേശി എൻഹാൻസ്മെൻറ് മാനേജർ മുഹമ്മദ് ചിരുണൻകണ്ടിയിൽ എന്നിവരുടെ നേതൃത്വത്തിലാണ് തോട്ടം തയാറാക്കിയത്. ഡിപ്പാർട്മെൻറ് ഹെഡ് ജംഷീർ നാനത്ത് പിന്തുണയും നൽകി.
പാക് സ്വദേശികളായ ഷൗക്കിർ ഹുസൈൻ, മുഹമ്മദ് ആസിഫ്, മുഹമ്മദ് റഫീക്ക്, ഖാലിദ് എന്നീ തൊഴിലാളികളും തോട്ടം പരിചരിക്കുന്നതിൽ ഒപ്പം ചേരാറുണ്ട്. രണ്ടു കൊല്ലം മുമ്പാണ് തോട്ടത്തിൽ മരങ്ങളും തൈകളും നട്ടുപിടിപ്പിച്ചു തുടങ്ങിയത്. ജോലി സമയം കഴിഞ്ഞ് തോട്ടം പരിചരിച്ച ശേഷമാണ് ഇവർ റൂമിലേക്ക് തിരിക്കാറുള്ളത്. വെള്ളിയാഴ്ചകളിലും മറ്റു അവധി ദിവസങ്ങളിലും തോട്ടം നനക്കാൻ മാത്രമായി ഇവർ കമ്പനിയിലേക്ക് എത്തും. ഒന്നര മാസം മുമ്പ് വാഴയും, മാതള നാരങ്ങയും വിളവെടുത്തിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.