പൂക്കളും പഴങ്ങളും തരുന്ന ഫ്യൂഷ
text_fieldsഫ്ലവറിങ് പ്ലാന്റ്സിന്റെ ഗണത്തിൽ പെട്ട ചെടിയാണ് ഫ്യൂഷ. കുറ്റിച്ചെടിയായും ചെറിയ മരമായുമാണ് സാധാരണ കാണാറ്. 110 തരം വർഗങ്ങൾ ഉണ്ടിതിന്. രണ്ടു മുതൽ നാലു മീറ്റർ വരെ പൊക്കം വെക്കുന്ന ചെടിയാണിത്. ഇതിന്‍റെ പൂക്കൾ കാണാൻ അതിമനോഹരമാണ്. പല കളറുകളിൽ ഇവ ലഭ്യമാണ്. ഇതിൽ ചെറിയ പഴങ്ങളും ഉണ്ടാകും. ഡാർക്ക് റെഡ്ഡിഷ് ഗ്രീൻ കളറിലുള്ള അതിൽ നിറയെ ചെറിയ അരികളാണുള്ളത്. ഒരു പ്രത്യേക രുചിയിലുള്ള ഈ അരികൾ നമുക്ക് കഴിക്കാൻ പറ്റുന്നതാണ്. ചൂടുകാലത്തിന്‍റെ തുടക്കം ആകുമ്പോഴാണ് ചെടിയിൽ പൂക്കൾ ഉണ്ടാകാറ്. ഗാർഡൻ ബോർഡർ ആയും നമുക്ക് ചെടിയെ ഉപയോഗിക്കാം. ഇതിന്‍റെ ഹാംഗിങ് വെറൈറ്റിയും ഉണ്ട്. ട്രെയ്ലിങ് ഫ്യൂഷ എന്നാണ് ഇത് അറിയപ്പെടുന്നത്. ബാൽക്കണിയിൽ ഹാങ്ങ് ചെയ്തിട്ടാൽ പ്രത്യേക ഭംഗിയാണ്. ചെടിയുടെ കമ്പുകൾ കട്ട് ചെയ്ത് വളർത്തിയെടുക്കാം. നല്ല ഡ്രെയ്നേജ് ഉള്ള ചെടിച്ചെട്ടി നോക്കി എടുക്കണം. ഗാർഡൻ സോയിൽ, ചാണകപ്പൊടി, കൊക്കോ പീറ്റ് പെറിലൈറ്റ് എന്നിവ ചേർത്ത് പോട്ടിങ് മിക്സ് തയ്യാറാക്കാം. വെള്ളം കെട്ടി നിൽക്കാൻ പാടില്ല. അതിക ചൂടുള്ള വെയിലും ആവശ്യമില്ല.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.