Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightU.A.Echevron_rightയു.എ.ഇയിൽ ഇന്ധന വില...

യു.എ.ഇയിൽ ഇന്ധന വില കുറഞ്ഞു; പെട്രോളിന്​ 20 ഫിൽസും ഡീസലിന്​ 19ഫിൽസും കുറഞ്ഞു

text_fields
bookmark_border
Petrol pump
cancel

ദുബൈ: ജൂൺ മാസത്തെ ഇന്ധന വില പ്രഖ്യാപിച്ചപ്പോൾ പെട്രോളിനും ഡീസലിനും ആശ്വസ നിരക്ക്​. പെട്രോളിന്​ 20 ഫിൽസും ഡീസലിന്​ 19ഫിൽസുമാണ്​ കുറഞ്ഞിരിക്കുന്നത്​. യു.എ.ഇ ഇന്ധന വില നിർണ്ണയ സമിതിയാണ് വില പുനർനിശ്ചയിച്ചത്​. പുതിയ വില ശനിയാഴ്ച മുതൽ പ്രാബല്യത്തിൽ വരും. തുടർച്ചയായ മൂന്നു മാസത്തെ വർധനവിന്​ ശേഷമാണ്​​ പെട്രോളിന്​ കുറവ്​​ രേഖപ്പെടുത്തിയിരിക്കുന്നത്​.

സൂപ്പർ 98 പെട്രോൾ വില ലിറ്ററിന് 3.34 ദിർഹമായിരുന്നത്​ ഇതോടെ 3.14ഫിൽസായി. കഴിഞ്ഞ മാസം 3.22 ദിർഹമായിരുന്ന സ്പെഷ്യൽ 95 പെട്രോളിന് ഇത്തവണ വില 3.02ദിർഹമായി. ഇ പ്ലസ് 91 ലിറ്ററിന് 2.95 ദിർഹമായാണ് കുറഞ്ഞത്. കഴിഞ്ഞ മാസം ഇതിന് 3.15 ദിർഹമായിരുന്നു വില. ഡീസൽ ലിറ്ററിന് 3.07 ദിർഹമായിരുന്നത്​ 2.88 ദിർഹമായാണ്​ കുറഞ്ഞിരിക്കുന്നത്​​. ഇന്ധനവിലയിലെ മാറ്റം വിവിധ എമിറേറ്റുകളിലെ ടാക്സി ചാർജുകളിൽ പ്രതിഫലിക്കും.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Fuel PriceUAE NewsGulf News
News Summary - Fuel price decreased in UAE
Next Story