Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 1 Nov 2022 4:39 AM GMT Updated On
date_range 1 Nov 2022 4:39 AM GMTയു.എ.ഇയിൽ ഇന്ധന വില കൂടി
text_fieldsbookmark_border
ദുബൈ: മൂന്ന് മാസത്തിന് ശേഷം യു.എ.ഇയിൽ ഇന്ധന വിലയിൽ വർധനവ്. നവംബർ മാസത്തെ വില പ്രഖ്യാപിച്ചപ്പോൾ 29 ഫിൽസ് വരെ വർധനവുണ്ടായി. സൂപ്പർ 98 പെട്രോൾ വില ലിറ്ററിന് 3.32 ദിർഹമായി ഉയർന്നു.കഴിഞ്ഞ മാസം ഇത് 3.03 ദിർഹമായിരുന്നു.
സ്പെഷ്യൽ 95 പെട്രോൾ ലിറ്ററിന് 2.92 ദിർഹമിൽ നിന്ന് 3.20 ദിർഹമായി ഉയർന്നു. 2.85 ദിർഹമായിരുന്ന ഇ-പ്ലസ് 91 പെട്രോൾ വില 3.13 ദിർഹമായി.
അതേസമയം, ഡീസൽ വില 3.76ൽ നിന്ന് 4.01 ദിർഹമായും ഉയർന്നിട്ടുണ്ട്. ഇതോടെ ടാക്സി നിരക്കിൽ ഉൾപെടെ വ്യത്യാസമുണ്ടാകും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story