Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightU.A.Echevron_rightഇ​ന്ധ​ന വി​ല...

ഇ​ന്ധ​ന വി​ല പു​തു​ക്കി; ​ പെ​ട്രോ​ളി​നും ഡീ​സ​ലി​നും വി​ല കു​റ​ഞ്ഞു

text_fields
bookmark_border
Fuel price
cancel

ദു​ബൈ: രാ​ജ്യ​ത്ത് പു​തു​ക്കി​യ ഇ​ന്ധ​ന വി​ല പ്ര​ഖ്യാ​പി​ച്ചു. യു.​എ.​ഇ ഇ​ന്ധ​ന വി​ല നി​ർ​ണ​യ സ​മി​തി​യാ​ണ് വി​ല പു​ന​ർ​നി​ർ​ണ​യി​ച്ച​ത്. ഒ​ക്​​ടോ​ബ​ർ ഒ​ന്ന്​ മു​ത​ൽ പു​തി​യ വി​ല പ്രാ​ബ​ല്യ​ത്തി​ൽ വ​രും. സെ​പ്​​റ്റം​ബ​റി​നെ അ​പേ​ക്ഷി​ച്ച്​ പെ​ട്രോ​ളി​നും ഡീ​സ​ലി​നും വി​ല കു​റ​ഞ്ഞി​ട്ടു​ണ്ട്. പെ​ട്രോ​ളി​ന് 24 ഫി​ൽ​സും ഡീ​സ​ലി​ന് 18 ഫി​ൽ​സു​മാ​ണ്​ കു​റ​ഞ്ഞ​ത്.

സൂ​പ്പ​ർ 98 പെ​ട്രോ​ൾ വി​ല ലി​റ്റ​റി​ന് 2.66 ദി​ർ​ഹ​മാ​യി കു​റ​ഞ്ഞു. സെ​പ്​​റ്റം​ബ​റി​ൽ 2.90 ദി​ർ​ഹം ആ​യി​രു​ന്നു വി​ല. സ്പെ​ഷ​ൽ 95 പെ​ട്രോ​ളി​ന് 2.54 ദി​ർ​ഹ​മാ​ണ് വി​ല. ക​ഴി​ഞ്ഞ മാ​സം ഇ​തി​ന് 2.78 ദി​ർ​ഹം ആ​യി​രു​ന്നു. ഇ ​പ്ല​സ് 91 ലി​റ്റ​റി​ന് 2.47 ദി​ർ​ഹ​മാ​യി കു​റ​ഞ്ഞു. ക​ഴി​ഞ്ഞ മാ​സം ഇ​തി​ന് 2.71 ദി​ർ​ഹം ആ​യി​രു​ന്നു വി​ല. ഡീ​സ​ൽ ലി​റ്റ​റി​ന് 2.60 ദി​ർ​ഹ​മാ​യി ഉ​യ​ർ​ന്നു. ക​ഴി​ഞ്ഞ മാ​സം ലി​റ്റ​റി​ന് 2.78 ദി​ർ​ഹം ആ​യി​രു​ന്നു വി​ല.

തു​ട​ർ​ച്ച​യാ​യി ര​ണ്ടാ​മ​ത്തെ മാ​സ​മാ​ണ്​ രാ​ജ്യ​ത്ത്​ ഇ​ന്ധ​ന​വി​ല കു​റ​യു​ന്ന​ത്. ഇ​ന്ധ​ന​വി​ല അ​ടി​സ്ഥാ​ന​മാ​ക്കി ഓ​രോ എ​മി​റേ​റ്റി​ലേ​യും ടാ​ക്സി നി​ര​ക്കി​ലും മാ​റ്റ​മു​ണ്ടാ​കും.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Fuel priceU.A.E NewsUAE Fuel Pricing Committee
News Summary - Fuel price updated; ​ Petrol and Diesel The price has dropped
Next Story