വീണ്ടും എണ്ണ കുഴിക്കാൻ ഫുജൈറ
text_fieldsലോകത്തിലെ ഏറ്റവും വലിയ എണ്ണസംഭരണ കേന്ദ്രങ്ങളിലൊന്നാണ് ഫുജൈറ. വിവിധ കമ്പനികളാണ് എണ്ണ സംഭരണ മേഖലയില്‍ ഇവിടെ നിക്ഷേപമിറക്കിയിട്ടുള്ളത്. തുടക്കത്തില്‍ അഞ്ചു ദശലക്ഷം ക്യുബിക് മീറ്റർ സംഭരണ ശേഷിയുണ്ടായിരുന്നത് ഇപ്പോള്‍ ഏകദേശം 15 ദശലക്ഷം ക്യുബിക് മീറ്റർ ആയി ഉയര്‍ന്നിട്ടുണ്ട്. ഇതിെൻറ മൂന്നാം ഘട്ടം കുഴിച്ചെടുക്കാനുള്ള ശ്രമത്തിലാണ് ഫുജൈറ. മൂന്നാം ഘട്ട വികസനത്തിെൻറ ഭാഗമായി ബ്രൂജ് പെട്രോളിയം & ഗ്യാസ് ഇൻവെസ്റ്റ്മെൻറ് കമ്പനി സാധ്യതാ പഠനം തുടങ്ങി. ഒന്നും രണ്ടും ഘട്ടങ്ങളില്‍ ഉപയോഗിച്ച അതേ സവിശേഷതകൾ അനുസരിച്ച് നൂതന സാങ്കേതികവിദ്യ ഉപയോഗപ്പെടുത്തിയാണ് മൂന്നാം ഘട്ടവും നടപ്പാക്കാന്‍ ഉദ്ദേശിക്കുന്നത്. ഇത് പൂര്‍ത്തിയാവുമ്പോള്‍ ഏകദേശം 22 ദശലക്ഷം ബാരൽ എണ്ണ ശേഖരിക്കാന്‍ സാധിക്കുമെന്ന് കരുതുന്നു. കൂടുതല്‍ എണ്ണ കൂടുതല്‍ സുരക്ഷിതമായി സംഭരിക്കുന്നതിന് വേണ്ടി ലോകത്തിലെ തന്നെ ഏറ്റവും വലിയ ഭൂഗര്‍ഭ ഓയില്‍ സംഭരണ കേന്ദ്രത്തിെൻറ നിര്‍മാണവും ഫുജൈറയില്‍ പുരോഗമിച്ചുകൊണ്ടിരിക്കുകയാണ്. ഭൂഗർഭനിരപ്പിന് താഴെയായി 14 ദശലക്ഷം ബാരൽ വീതം ശേഷിയുള്ള മൂന്ന് ഭൂഗർഭ സംഭരണ കേന്ദ്രങ്ങളാണ് ഇവിടെ നിര്‍മിക്കുന്നത്. ഈ തന്ത്രപ്രധാനമായ ഓയിൽ സ്റ്റോറേജ് സൗകര്യം വരുന്നതോടെ വന്‍ വ്യാപാര-വാണിജ്യ സാധ്യതകളാണ് തുറന്ന് കിട്ടുക.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.