Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightU.A.Echevron_rightഫു​ജൈ​റ കെ.​എം.​സി.​സി...

ഫു​ജൈ​റ കെ.​എം.​സി.​സി പ്ര​തി​നി​ധി സം​ഗ​മം സ​മാ​പി​ച്ചു

text_fields
bookmark_border
kmcc
cancel
camera_alt

ഫു​ജൈ​റ കെ.​എം.​സി.​സി പ്ര​തി​നി​ധി സം​ഗ​മം യു.​എ.​ഇ

കെ.​എം.​സി.​സി പ്ര​സി​ഡ​ന്‍റ്​ ഡോ. ​പു​ത്തൂ​ർ റ​ഹ്മാ​ൻ ഉ​ദ്​​ഘാ​ട​നം ചെ​യ്യു​ന്നു

ഫു​ജൈ​റ: കെ.​എം.​സി.​സി ഫു​ജൈ​റ സം​സ്ഥാ​ന ക​മ്മി​റ്റി സം​ഘ​ടി​പ്പി​ച്ച പ്ര​തി​നി​ധി സം​ഗ​മം ‘ഒ​രു​ക്കം 2024’ സ​മാ​പി​ച്ചു. ക​മ്മി​റ്റി​ക്ക് കീ​ഴി​ലെ മു​ഴു​വ​ൻ ജി​ല്ല, ഏ​രി​യ, മ​ണ്ഡ​ലം ക​മ്മി​റ്റി ഭാ​ര​വാ​ഹി​ക​ളും തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ട പ്ര​തി​നി​ധി​ക​ളും പ​​ങ്കെ​ടു​ത്തു. സം​സ്ഥാ​ന ക​മ്മി​റ്റി ഉ​പാ​ധ്യ​ക്ഷ​ൻ റാ​ശി​ദ് ജാ​തി​യേ​രി ക്യാ​മ്പി​ന് നേ​തൃ​ത്വം ന​ൽ​കി.

ഒ​ന്നാ​മ​ത്തെ സെ​ഷ​ൻ അ​ഡ്വ. മു​ഹ​മ്മ​ദ​ലി​യു​ടെ അ​ധ്യ​ക്ഷ​ത​യി​ൽ സം​സ്ഥാ​ന കെ.​എം.​സി.​സി പ്ര​സി​ഡ​ന്‍റ്​ മു​ബാ​റ​ക് കോ​ക്കൂ​ർ ഉ​ദ്‌​ഘാ​ട​നം നി​ർ​വ​ഹി​ച്ചു. സി.​കെ അ​ബൂ​ബ​ക്ക​ർ സ്വാ​ഗ​ത​വും ഷം​സു വ​ലി​യ​കു​ന്ന​ത്ത് ന​ന്ദി​യും പ​റ​ഞ്ഞു. ര​ണ്ടാ​മ​ത്തെ സെ​ഷ​ൻ റാ​ഷി​ദ്‌ മ​സാ​ഫി​യു​ടെ അ​ധ്യ​ക്ഷ​ത​യി​ൽ അ​ഡ്വൈ​സ​റി ബോ​ർ​ഡ് ചെ​യ​ർ​മാ​ൻ വി.​എം സി​റാ​ജ്​ ഉ​ദ്​​ഘാ​ട​നം ചെ​യ്തു.

ഇ​ബ്രാ​ഹീം ആ​ല​മ്പാ​ടി സ്വാ​ഗ​ത​വും റ​ഹീം കൊ​ല്ലം ന​ന്ദി​യും പ​റ​ഞ്ഞു. സ​മാ​പ​ന സെ​ഷ​ൻ യു.​എ.​ഇ കെ.​കെ.​എം.​സി.​സി പ്ര​സി​ഡ​ന്‍റ്​ ഡോ. ​പു​ത്തൂ​ർ റ​ഹ്മാ​ൻ ഉ​ദ്​​ഘാ​ട​നം ചെ​യ്തു. മു​ബാ​റ​ക് കോ​ക്കൂ​ർ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. വി​വി​ധ സെ​ഷ​നു​ക​ളി​ലാ​യി റ​ഷീ​ദ് ചാ​ലി​ൽ, യു.​കെ മു​ഹ​മ്മ​ദ് കു​ഞ്ഞി, അ​ബ്ദു​ൽ കാ​ദ​ർ അ​രി​പ്രാ​മ്പ എ​ന്നി​വ​ർ പ്ര​ഭാ​ഷ​ണം ന​ട​ത്തി. ക്യാ​മ്പ്​ ലീ​ഡ​ർ യു.​കെ റാ​ശി​ദ് ജാ​തി​യേ​രി അ​വ​ലോ​ക​നം ന​ട​ത്തി.

സം​സ്ഥാ​ന കെ.​എം.​സി.​സി ജ​ന​റ​ൽ സെ​ക്ര​ട്ട​റി ബ​ഷീ​ർ ഉ​ളി​യി​ൽ സ​മാ​പ​ന സം​ഗ​മ​ത്തി​ന് സ്വാ​ഗ​ത​വും അ​സീ​സ് ക​ട​മേ​രി ന​ന്ദി​യും പ​റ​ഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:KMCCMeetingUAE News
News Summary - Fujairah KMCC representative meeting concluded
Next Story