വേള്‍ഡ് മലയാളി കൗണ്‍സില്‍ ഫുജൈറ പ്രോവിന്‍സ് ഗാന്ധിജയന്തി ആഘോഷം
text_fieldsഫുജൈറ: വേള്‍ഡ് മലയാളി കൗണ്‍സില്‍ ഫുജൈറ പ്രോവിന്‍സ് ഗാന്ധിജയന്തി ആഘോഷിച്ചു. ചെയര്മാന് ബെന്‍ തോമസിന്റെ അധ്യക്ഷത വഹിച്ചു. പ്രസിഡന്റ് അജിത് കുമാര്‍ ഗോപിനാഥ് സ്വാഗതം പറഞ്ഞു. മുഖ്യാതിഥി ഫുജൈറ എമിനന്‍സ് സ്കൂള്‍ സി.ഇ.ഒ ഡോ. കെ.ഇ. ഹാരിഷ് മുഖ്യപ്രഭാഷണവും മുഖ്യരക്ഷാധികാരി സജി ചെറിയാന്, വനിതാ ഫോറം പ്രസിഡന്റ് ഒ.വി. സറീന എന്നിവര്‍ ഗാന്ധി സന്ദേശവും കൈമാറി. 2023-25 വർഷത്തേക്കുള്ള പുതിയ ഭാരവാഹികളുടെ സ്ഥാനാരോഹണവും പരിപാടിയുടെ ഭാഗമായി നടന്നു.
പുതിയ കമ്മിറ്റി ഭാരവാഹികളെ നിയുക്ത പ്രസിഡന്റ് സാബു മുസ്തഫയും പുതിയ അംഗങ്ങളെ നിയുക്ത ചെയര്മാന് ബിനോയ് ഫിലിപ്പും പരിചയപ്പെടുത്തി. പുതിയ ഭാരവാഹികളുടെ സ്ഥാനാരോഹണം മിഡിൽ ഈസ്റ്റ് റീജനൽ പ്രസിഡന്റ് ഷൈന്‍ ചന്ദ്രസേനന് നിര്‍വഹിച്ചു. ഡബ്ല്യു.എം.സി ഗ്ലോബൽ അസോസിയേറ്റ് സെക്രട്ടറി രാജേഷ് പിള്ള, മിഡിലീസ്റ്റ് റീജനൽ സെക്രട്ടറി ഡോ. ജെറോ വര്‍ഗീസ് എന്നിവർ ആശംസകള്‍ അർപ്പിച്ചു. ഫുജൈറ പ്രോവിന്സിന്റെ കഴിഞ്ഞകാല പ്രവർത്തനങ്ങളുടെ റിപ്പോര്‍ട്ട് സിറാജുദ്ദീന് സി.കെ അവതരിപ്പിച്ചു.
പരിപാടിയില്‍ ഡോ. സലീമും സംഗവും ദേശഭക്തി ഗാനവും ഗാന്ധിജിയുമായി ബന്ധപ്പെട്ട് ആശാലക്ഷ്മി ക്വിസ് പ്രോഗ്രാമും നാനാത്വത്തില്‍ ഏകത്വം എന്ന വിഷയം ആസ്പദമാക്കി ആരോണ്‍ സജിയുടെ പ്രസംഗവും സാദിന് സാഹുല്‍ അവതരിപ്പിച്ച കീബോര്‍ഡ് വായനയും പരിപാടിക്ക് വർണപ്പകിട്ടേകി. ഗാന്ധിജിയെ കുറിച്ച് ബെൻ തോമസ് രചിച്ച കവിത നിര്‍മല്‍ കുമാര്‍ ആലാപനം ചെയ്തു. കുട്ടികള്‍ക്കായി പെൻസിൽ ഡ്രോയിങ്, കളറിങ് മത്സരം എന്നിവയും സംഘടിപ്പിച്ചിരുന്നു. ജീവകാരുണ്യ പ്രവർത്തനത്തിന്റെ ഭാഗമായി കേരളത്തിലെ പത്തു കുടുംബങ്ങൾക്ക് തയ്യിൽ മെഷീൻ നൽകാൻ തീരുമാനിക്കുകയും അതിലേക്ക് ആദ്യ സംഭാവന സുജിത് വർഗീസ് പ്രസിഡന്റിന് വേദിയിൽ വെച്ച് കൈമാറി. ക്ലിഫ്റ്റൻ ഹോട്ടല്‍ ഓഡിറ്റോറിയത്തില്‍ നടന്ന പരിപാടിയില്‍ അംറ ഫർയാൽ നജ്മുദ്ദീന് അവതാരികയും ഫുജൈറ പ്രോവിന്‍സ് സെക്രട്ടറി ഷബീര്‍ കൊച്ചുബാവ നന്ദിയും പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.