ഫുജൈറ കിരീടാവകാശി കോവിഡ് വാക്സിൻ സ്വീകരിച്ചു
text_fieldsഫുജൈറ: കോവിഡ് മാഹാമാരിക്കെതിരെ രാജ്യം നടത്തുന്ന പ്രതിരോധ വാക്സിൻ വിപ്ലവത്തിന് പിന്തുണയുമായി ഫുജൈറ കിരീടാവകാശി ശൈഖ് മുഹമ്മദ് ബിൻ ഹമദ് അൽ ശർഖി കോവിഡ് വാക്സിൻ സ്വീകരിച്ചു. ഫുജൈറ കിരീടാവകാശിയുടെ ഓഫിസിലാണ് വാക്സിൻ സ്വീകരിച്ചത്. കോവിഡിനെ തുടച്ചുനീക്കാൻ ആരോഗ്യ, കമ്യൂണിറ്റി സംരക്ഷണ മന്ത്രാലയം നടപ്പാക്കുന്ന പദ്ധതിക്കും ദേശീയ പരിപാടികൾക്കുമുള്ള പിന്തുണയുമായാണ് ഫുജൈറയിലെ കിരീടാവകാശി ഷെയ്ഖ് മുഹമ്മദ് ബിൻ ഹമദ് ബിൻ മുഹമ്മദ് അൽ ഷാർക്കി ആദ്യ ഡോസ് സ്വീകരിച്ചത്.
സമൂഹത്തിലെ എല്ലാ വിഭാഗങ്ങൾക്കും ഏറ്റവും ഉയർന്ന സുരക്ഷയും ആരോഗ്യ പരിരക്ഷയും ഉറപ്പുവരുത്തുന്നതിന് രാജ്യത്തെ നേതൃത്വത്തിെൻറ ബുദ്ധിപൂർവമുള്ള നീക്കത്തെ പ്രശംസിച്ച ശൈഖ് മുഹമ്മദ് ബിൻ ഹമദ് അൽ ശർഖി പകർച്ചവ്യാധിയെ നേരിടുന്നതിനുള്ള പ്രചാരണങ്ങളെ മുന്നിൽനിന്ന് നയിക്കുന്ന ആരോഗ്യപ്രവർത്തകെ അഭിനന്ദിക്കുകയും നന്ദി രേഖപ്പെടുത്തുകയും ചെയ്തു.
രാജ്യത്തേ ജനങ്ങൾക്ക് പരിരക്ഷ ഉറപ്പുവരുത്താൻ കോവിഡിനെതിരെ മുൻനിര പോരാട്ടം നയിക്കുന്നതിൽ ആരോഗ്യരംഗത്തെ ജീവനക്കാർ നടത്തുന്ന പങ്കിനെയും ആത്മാർഥതയെയും ശൈഖ് മുഹമ്മദ് ബിൻ ഹമദ് അൽ ഷാർക്കി പ്രശംസിച്ചു. ആദ്യപാദവർഷത്തിൽ രാജ്യത്തെ ജനസംഖ്യയുടെ 50 ശതമാനത്തിലധികം പേർക്ക് വാക്സിൻ നൽകി, സാധാരണ ജീവിതത്തിലേക്ക് മടങ്ങാനുള്ള പ്രയത്നത്തിൽ എല്ലാവരും പങ്കാളികളാകണമെന്നും ഫുജൈറ കിരീടവകാശി നിർദേശിച്ചു. കിരീടവകാശിയുടെ ഓഫിസിലെ ഉന്നത ജീവനക്കാർ, ദിവാനിലെ ഉന്നത ഉദ്യോഗസ്ഥർ എന്നിവരും കോവിഡ് വാക്സിൻ ആദ്യ ഡോസ് സ്വീകരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.