ഫുജൈറയിൽ മല കയറുന്നവര്‍ നിർദേശങ്ങൾ പാലിക്കണം
text_fieldsഫുജൈറ: എമിറേറ്റിലെ പർവതമേഖലകളിൽ എത്തുന്ന സാഹസിക മല കയറ്റക്കാരുടെ സുരക്ഷ ഉറപ്പാക്കാൻ ഫുജൈറ അഡ്വഞ്ചർ സെന്റർ മാര്‍ഗനിര്‍ദേശങ്ങൾ പുറപ്പെടുവിച്ചു. സാധാരണ മല കയറ്റക്കാര്‍, പർവത സാഹസിക യാത്രകളുടെ സംഘാടകർ, അംഗീകൃത ടൂറിസം കമ്പനികൾ എന്നിവര്‍ക്കെല്ലാം ഈ നിയന്ത്രണങ്ങള്‍ ബാധകമാണ്. മലകയറുന്ന സന്ദര്‍ഭങ്ങളില്‍ സംഭവിക്കുന്ന അപകടങ്ങള്‍ ഒഴിവാക്കുന്നതിനാണ് നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയിട്ടുള്ളത്. വേണ്ട മുന്‍കരുതലുകള്‍ എടുക്കാതെ മലമുകളിൽ കയറുന്നവർ വഴിതെറ്റുന്ന കേസുകൾ അടുത്തകാലത്തായി കൂടുതല്‍ റിപ്പോർട്ട് ചെയ്യപ്പെടുന്നുണ്ട്.
ആവശ്യമായ രീതിയിലുള്ള തയാറെടുപ്പുകള്‍ കൂടാതെ മലകയറുമ്പോള്‍ അപകടങ്ങളും മറ്റും സംഭവിക്കുന്നുണ്ട്. ഈ സാഹചര്യത്തിൽ ചട്ടങ്ങൾ ലംഘിക്കുകയോ മറ്റുള്ളവരുടെ ജീവന് അപകടമുണ്ടാക്കുകയോ ചെയ്താൽ 50,000 ദിർഹംവരെ പിഴ ചുമത്തുമെന്ന് ഫുജൈറ അഡ്വഞ്ചർ സെന്റർ അറിയിച്ചിട്ടുണ്ട്. യാത്രചെയ്യുന്നവരുടെ വിവരങ്ങള്‍ ശേഖരിക്കുന്നതിന്റെ ഭാഗമായി പർവതാരോഹകർ മലകയറ്റം ആരംഭിക്കുന്നതിനു മുമ്പ് ഓണ്‍ലൈന്‍ വഴി രജിസ്റ്റർ ചെയ്യാനുള്ള സംവിധാനവും ആലോചിക്കുന്നുണ്ട്. ഇതുവഴി യാത്രചെയ്യുന്നവരുടെ വിവരങ്ങള്‍ ബന്ധപ്പെട്ടവര്‍ക്ക് ലഭിക്കുകയും അതുവഴി സുരക്ഷ ഉറപ്പാക്കാന്‍ സാധിക്കുകയും ചെയ്യും.
യാത്ര സുരക്ഷിതമാക്കുക എന്നലക്ഷ്യത്തോടെ അഡ്വഞ്ചർ സെന്റർ നിര്‍ദേശിക്കുന്നപ്രകാരം മലകയറുന്ന പത്തുപേര്‍ക്ക് ഒരു ലീഡറും ഉണ്ടായിരിക്കണം. എമിറേറ്റിലെ 10 പർവതപാതകളിലെ നിയമലംഘനങ്ങൾ നിരീക്ഷിക്കാൻ മലയോര മേഖലയിലെ താമസക്കാരുമായി സഹകരിച്ച് നാല് ഇൻസ്പെക്ടർമാരെ നിയമിച്ചിട്ടുണ്ട്. ഇവര്‍ രാവിലെയും വൈകുന്നേരവും നിരീക്ഷണ ചുമതലകൾ നിർവഹിക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.