ഗാലാപുരസ്കാരം അടൂരിന് സമ്മാനിച്ചു
text_fieldsദുബൈ: യു.എ.ഇ ദേശീയ ദിനാഘോഷത്തോടനുബന്ധിച്ച് ഗാലാ (ഗൾഫ് ആർട്സ് ആൻഡ് ലീഡർഷിപ് അക്കാദമി) വിവിധ മേഖലകളിൽ വ്യക്തിമുദ്ര പതിപ്പിച്ചവർക്ക് അവർഡുകൾ നൽകി. സിനിമാലോകത്തിന് നൽകിയ സംഭാവനകൾ പരിഗണിച്ച് 'സ്വയംവരം' സിനിമയുടെ സുവർണ ജൂബിലി ആഘോഷിക്കുന്ന അടൂർ ഗോപാലകൃഷ്ണന് ഗാലാ ക്രിയേറ്റിവ് ഐക്കൺ അവാർഡ് സമ്മാനിച്ചു.
ഫൈസൽ കൊട്ടിക്കോളൻ, മേജർ അലി സഖർ സുൽത്താൻ അൽ സുവൈദി, യാസീൻ മുഹമ്മദ് ജാഫർ, താരിഖ് ചൗഹാൻ, നജൂമ് അൽ ഗാനെം, മാധ്യമപ്രവർത്തകൻ ജോൺ സാമുവേൽ, ഡബ്ല്യൂ.എം.സി ഗ്ലോബൽ ചെയർമാൻ ജോണി കുരുവിള, വർഗീസ് പനയ്ക്കൽ, ഗ്ലോബൽ പ്രസിഡന്റ് സണ്ണി കുളത്തക്കൽ, അക്കാഫ് പ്രസിഡന്റ് ചാൾസ് പോൾ എന്നിവർ വിവിധ മേഖലയിലെ സമഗ്ര സംഭാവനക്ക് അവർഡുകൾ ഏറ്റുവാങ്ങി.ഷാഹുൽ ഹമീദ്, ഫിറോസ് അബ്ദുല്ല എന്നിവരെ ആദരിച്ചു.
ഗാലാ ചെയർമാൻ ഡോ. ഐസക് ജോൺ പട്ടാണിപ്പറമ്പിൽ അവാർഡ് വിതരണത്തിന് നേതൃത്വം കൊടുത്തു. ഡബ്ല്യൂ.എം.സി മിഡിലീസ്റ്റ് വനിത വിഭാഗത്തിന്റെ ബ്യൂട്ടി ക്വീൻ മത്സരവും നടന്നു. 'രാഷ്ട്രീയ-സാമൂഹിക സമരങ്ങളും അനിശ്ചിതത്വങ്ങളും മലയാളിയിൽ ഉണ്ടാക്കിയ സാംസ്കാരിക പരിണാമം' വിഷയത്തെ അധികരിച്ചുനടന്ന സാഹിത്യ സാംസ്കാരിക സംവാദം അടൂർ ഗോപാലകൃഷ്ണൻ നയിച്ചു. ഡബ്ല്യൂ.എം.സി ഗ്ലോബൽ വി.പി അഡ്മിൻ സി.യു. മത്തായി, മിഡിലീസ്റ്റ് ട്രഷറർ രാജീവ്കുമാർ, അക്കാഫ് ചീഫ് കോഓഡിനേറ്റർ അനൂപ് അനിൽ ദേവൻ, അക്കാഫ് വനിതവിഭാഗം പ്രസിഡന്റ് അന്നു പ്രമോദ് എന്നിവർ പരിപാടികൾക്ക് നേതൃത്വം നൽകിയതായി മിഡിലീസ്റ്റ് മീഡിയ ചെയർമാൻ വി.എസ്. ബിജുകുമാർ അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.