ഗാലിയ മാതാപിതാക്കളെ കണ്ടു, 50 ദിനങ്ങൾക്കുശേഷം
text_fieldsയു.എ.ഇ വിദേശകാര്യ അന്താരാഷ്ട്ര സഹകരണ മന്ത്രാലയം ഇടപെട്ടാണ് സൗദി അറേബ്യയിലെ ദമ ്മാമിൽ നിന്ന് ഗാലിയയെ മാതാപിതാക്കൾക്കരികിലെത്തിച്ചത്
അബൂദബി: സൗദിയിലെ ദമ്മാ മിൽ മുത്തശ്ശിക്കൊപ്പമായ മൂന്നു വയസ്സുകാരി ഇമാറാത്തി പെൺകുട്ടി ഗാലിയ മുഹമ്മദ് അൽ അ മൂദി 50 ദിവസത്തിനുശേഷം ദുബൈയിലെ മാതാപിതാക്കൾക്കരികിലെത്തി. യു.എ.ഇ വിദേശകാര്യ അന്ത ാരാഷ്ട്ര സഹകരണ മന്ത്രാലയം ഇടപെട്ടാണ് സൗദി അറേബ്യയിലെ ദമ്മാമിൽ നിന്ന് ഗാലിയയെ മാതാപിതാക്കൾക്കരികിലെത്തിച്ചത്.
കോവിഡ്-19 പകർച്ചവ്യാധിമൂലം രാജ്യത്തിനകത്തേക്കും പുറത്തേക്കുമുള്ള വിമാന സർവിസുകൾ നിർത്തിവെച്ചതിനെത്തുടർന്നാണ് മാർച്ച് ആദ്യവാരം മുത്തശ്ശിക്കൊപ്പം ദുബൈയിൽനിന്ന് ദമ്മാമിലേക്കുപോയ പെൺകുട്ടി ഉമ്മയെ കാണാനാവാതെ വിഷമത്തിലായത്. രണ്ടു ദിവസത്തിനുശേഷം ദമ്മാമിലെത്താനായിരുന്നു കുട്ടിയുടെ ഉമ്മ ഉദ്ദേശിച്ചിരുന്നത്. ഇതിനിടയിലെത്തിയ കോവിഡ് എല്ലാം മാറ്റിമറിച്ചു.
ഉമ്മയും മുത്തശ്ശിക്കൊപ്പമുള്ള കുഞ്ഞും വിഷമത്തിൽ കഴിയുന്നകാര്യം ഇതിനിടയിൽ യു.എ.ഇ വിദേശകാര്യ അന്താരാഷ്ട്ര സഹകരണ മന്ത്രി ശൈഖ് അബ്ദുല്ല ബിൻ സായിദ് ആൽ നഹ്യാെൻറ ശ്രദ്ധയിൽപെടുകയായിരുന്നു. സൗദി ഭരണാധികാരികളും സൗദിയിലെ യു.എ.ഇ സ്ഥാനപതി കാര്യാലയവും ഇടപെട്ടു.
സൗദി അറേബ്യയിലായിരുന്ന മകളുടെ തിരിച്ചുവരവ് ഉറപ്പാക്കിയതിനൊപ്പം അവളുടെ സുരക്ഷക്കുള്ള എല്ലാ സൗകര്യങ്ങളും പ്രത്യേക ശ്രദ്ധയും വിദേശകാര്യ മന്ത്രാലയം സ്വീകരിച്ചതായി പെൺകുട്ടിയുടെ പിതാവ് മുഹമ്മദ് അൽ അമൂദി ചൂണ്ടിക്കാട്ടി. 50 ദിവസത്തെ കാത്തിരിപ്പിനുശേഷം ബുധനാഴ്ച കുട്ടിയെ മാതാപിതാക്കൾക്കരികിലെത്തിക്കുകയായിരുന്നു.പ്രതിസന്ധിഘട്ടങ്ങളിലും പൗരന്മാരുടെ മനോവിഷമത്തിലും സുരക്ഷിതത്വത്തിലും ഏറെ ശ്രദ്ധ ചെലുത്തുന്ന ഭരണാധികാരികളോട് കുട്ടിയുടെ പിതാവ് പ്രത്യേകം നന്ദി അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.