ഇന്ത്യാ ഇന്‍റർനാഷനൽ സ്കൂൾ ഗാന്ധി ജയന്തി
text_fieldsഷാർജ: ഇന്ത്യാ ഇന്‍റർനാഷനൽ സ്കൂൾ ഷാർജ വൈവിധ്യമാർന്ന കലാ സാംസ്കാരികപരിപാടികളോടെ ഗാന്ധിജയന്തി ദിനാഘോഷം സംഘടിപ്പിച്ചു. ലാളിത്യത്തിന്‍റെയും വിനയത്തിന്‍റെയും പ്രതീകമായിരുന്ന മഹാത്മജിയുടെ ജീവിതം മാതൃകയാക്കാൻ പരിപാടി ഉദ്ഘാടനം ചെയ്ത സ്കൂൾ പ്രിൻസിപ്പൽ ഡോ. മജ്ഞു റെജി വിദ്യാർഥികളെ ഉണർത്തി. ഗാന്ധിയുടെ കാലിക പ്രാധാന്യം വ്യക്തമാക്കാനുതകും വിധം വൈവിധ്യമാർന്ന കലാപരിപാടികളും അരങ്ങേറി. ഗാന്ധിയൻ ദർശനത്തിന്‍റെ പ്രാധാന്യം വ്യക്തമാകുംവിധം നടന്ന പ്രസംഗ മത്സരവും ഫാൻസി ഡ്രസും ഗാന്ധിയുടെ ജീവിതത്തിന്‍റെ സമകാലിക പ്രാധാന്യം വ്യക്തമാക്കുന്നതായിരുന്നു. സ്കൂൾ അസിസ്റ്റന്‍റ് ഡയറക്ടർ സഫാ അസദ്, വൈസ് പ്രിൻസിപ്പൽമാരായ സുനാജ് അബ്ദുൽ മജീദ്, ഷിഫാനാ മുഈസ്, അസി. എച്ച്.എം ഡോ. ഷിബാ മുസ്തഫ തുടങ്ങിയവർ നേതൃത്വം നൽകി.
കെ.എം.സി.സി 'വിജയദീപ്തി' സംഘടിപ്പിച്ചു
ദുബൈ: രാഷ്ട്രപിതാവ് മഹാത്മാ ഗാന്ധിയെ ജനാധിപത്യ ഇന്ത്യയിലെ കലുഷിതമായ സാഹചര്യത്തിൽ തിരിച്ചു പിടിക്കേണ്ട സമയമായെന്ന് പ്രവാസി എഴുത്തുകാരനും അജ്‌മാൻ അൽ അമീർ സ്കൂൾ അധ്യാപകനുമായ മുരളി മംഗലത്ത് പറഞ്ഞു. ഗാന്ധി ജയന്തി ദിനത്തോടനുബന്ധിച്ച് ദുബൈ തൃശൂർ ജില്ല കെ.എം.സി.സി സംഘടിപ്പിച്ച 'വിജയദീപ്തി' പരിപാടിയിൽ മുഖ്യ പ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം. പാണക്കാട് അസീൽ അലി ശിഹാബ് തങ്ങൾ പരിപാടി ഉദ്ഘാടനം ചെയ്തു. ജില്ല പ്രസിഡന്‍റ് ജമാൽ മനയത്ത് അധ്യക്ഷത വഹിച്ച ചടങ്ങിൽ അഷ്‌റഫ് കൊടുങ്ങല്ലൂർ, ഉബൈദ് ചേറ്റുവ, ഷിയാസ് സുൽത്താൻ, കെ.എസ് ഷാനവാസ്, ജില്ല ഭാരവാഹികളായ ആർ.വി.എം മുസ്തഫ, മുഹമ്മദ് അക്ബർ ചാവക്കാട്, സത്താർ കരൂപ്പടന്ന, ഹനീഫ ചേലക്കര തുടങ്ങിയവർ സംസാരിച്ചു.
കെ.എം.സി.സി പ്രവർത്തകരുടെ മക്കളിൽ എസ്.എസ്.എൽ.സി, പ്ലസ് ടു പരീക്ഷകളിൽ വിജയികളായ ഹിമ ഹനീഫ, ഫിദ അബ്ദുല്ല, മറിയം ബിൻത് സമദ്, സഫ്‌വാ സമദ്, മുഹമ്മദ് അസ്‌ലം, ഫിദ ഫാത്തിമ, കദീജ കബീർ, ആസിയ മുഹമ്മദ് അക്ബർ, ഖദീജ പ്രവീൺ എന്നിവരെ ചടങ്ങിൽ അനുമോദിച്ചു. ടീച്ചേഴ്സ് എക്സലൻസ് അവാർഡ് നേടിയ ബിൻസിയെയും പെർഫ്യൂം മിക്സിങ്ങിൽ ലോകോത്തര അംഗീകാരം നേടിയ ഡോ. യുസഫ് മടപ്പനെയും അസീൽ അലി തങ്ങൾ ആദരിച്ചു. ജില്ല ജനറൽ സെക്രട്ടറി അഷ്‌റഫ് കിള്ളിമംഗലം സ്വാഗതവും ട്രഷറർ സമദ് ചാമക്കാല നന്ദിയും പറഞ്ഞു. മണ്ഡലം ഭാരവാഹികളായ അബ്ദുൽ ഹമീദ് വടക്കേകാട്, ബഷീർ വരവൂർ, ഷാജി കൂരിക്കുഴി, മുസമ്മിൽ തലശ്ശേരി, ഷെഹീർ ചെറുതുരുത്തി, മുസ്തഫ നെടുംപറമ്പ് തുടങ്ങിയവർ നേതൃത്വം നൽകി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.