ഗാന്ധി ജയന്തി ആഘോഷം
text_fieldsഷാർജ: ഇന്ത്യ ഇൻറർനാഷനൽ സ്കൂൾ ഗാന്ധി ജയന്തി ദിനാചരണത്തിെൻറ ഭാഗമായി വിവിധ പരിപാടികൾ സംഘടിപ്പിച്ചു. എെൻറ ജീവിതമാണ് എെൻറ സന്ദേശമെന്ന് ലോകത്തെ പഠിപ്പിച്ച മഹാത്മജിയുടെ ജീവിതത്തിൽനിന്ന് പാഠമുൾക്കൊണ്ട് സമൂഹത്തിനായി നിലകൊള്ളാനും മൂല്യങ്ങൾ സാംശീകരിച്ച് രാഷ്ട്ര സേവനം ചെയ്യാനും ഭാവിതലമുറ തയാറാവണമെന്ന് സ്കൂൾ പ്രിൻസിപ്പൽ ഡോ. മഞ്ജു റെജി പറഞ്ഞു. വൈസ് പ്രിൻസിപ്പൽ ത്വാഹിർ അലി, പ്രധാനാധ്യാപകരായ നാസ്നീൻ ഖാൻ, സൂപ്പർ വൈസർ ഹലീം എന്നിവർ നേതൃത്വം നൽകി.
മഹാത്മ ഗാന്ധി കൾചറൽ ഫോറം (എം.ജി.സി.എഫ്) ഷാർജ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ഗാന്ധിജയന്തി ദിനാഘോഷം നടത്തി. എം.ജി.സി.എഫ് പ്രസിഡൻറ് വി.കെ. മുരളീധരൻ അധ്യക്ഷത വഹിച്ചു. 'വർത്തമാന കാലഘട്ടത്തിൽ ഗാന്ധിസത്തിെൻറ പ്രസക്തി' എന്ന വിഷയത്തിൽ ഷാജി പാറേത്ത് മുഖ്യപ്രഭാഷണം നടത്തി. നൗഷാദ് മന്ദങ്കാവ്, ജഗദീഷ് പഴശി, വി.കെ റിഷാദ്, ഹരി ഭക്തവത്സലൻ, കെ. സൈനുദ്ദീൻ, ഷാക്കിറ റഷീദ്, ഗായത്രി എസ്.ആർ നാഥൻ, നവ്യ സൂരജ് എന്നിവർ സംസാരിച്ചു.
അജ്മാൻ: അഹിംസയിലും സത്യത്തിലും അധിഷ്ഠിതമായ ജീവിതക്രമത്തിലൂടെ ലോക ജനതക്ക് മഹത്തായ സന്ദേശം നൽകിയ മഹാത്മജിയുടെ ആശയം വർത്തമാനകാലത്ത് പ്രസക്തമാണെന്ന് ഗാന്ധി ജയന്തിയോടനുബന്ധിച്ച് നടന്ന അനുസ്മരണ പ്രഭാഷണം ഉദ്ഘാടനം ചെയ്ത് ഫ്രണ്ട്സ് ഓഫ് ഉമയനല്ലൂർ പ്രസിഡൻറ് അഡ്വ. നജ്മുദ്ദീൻ പറഞ്ഞു. 'കുട്ടികളുടെ ബാപ്പുജി'യെ ഓർമിപ്പിച്ച് വിദ്യാർഥിനിയായ ആലിയ ആസിഫ് ഗാന്ധി സന്ദേശം നൽകി. യോഗത്തിൽ വൈസ് പ്രസിഡൻറ് കബീർ ചരുവിള അധ്യക്ഷത വഹിച്ചു. തിലകൻ, മനോജ് മനാമ, ആസിഫ് അലി സിദ്ദീഖ്, താഹ, ഉണ്ണികൃഷ്ണൻ, ആസിഫ് മിർസ, സിദ്ദീഖ് അലിയാർ, അനസ് കാടാച്ചേരി, നൗഷാദ് തുടങ്ങിയവർ നേതൃത്വം നൽകി. ആസിഫ് അലി നജുമുദ്ദീൻ സ്വാഗതവും മനോജ് മനാമ നന്ദിയും പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.