വിവിധ പരിപാടികളോടെ ഗാന്ധിജയന്തി ആഘോഷിച്ചു
text_fieldsറാസല്‍ഖൈമ: മഹാത്മാ ഗാന്ധിയുടെ 155ാം ജന്മവാര്ഷിക ദിനത്തില്‍ ‘ഗാന്ധിയുടെ ഇന്ത്യ’ സ്മൃതി സംഗമം സംഘടിപ്പിച്ച് റാക് ഇന്‍കാസ്. ഇന്ത്യന്‍ അസോസിയേഷന് ഹാളില്‍ നടന്ന ചടങ്ങില്‍ മഹാത്മജിയുടെ ഛായാചിത്രത്തില്‍ പുഷ്പാര്‍ച്ചന നടത്തി. ഇന്‍കാസ് വര്‍ക്കിങ് പ്രസിഡന്റ് കിഷോര്‍ കുമാര്‍ അധ്യക്ഷത വഹിച്ചു.
അശോക് കുമാര്‍ മുഖ്യ പ്രഭാഷണം നടത്തി. അജാസ് ഖാന്, ഖനീബ് ലാല്‍, സുരേഷ് വെങ്ങോട്, പ്രസാദ് നെടുംപറമ്പില്‍, അജി സ്കറിയ, ബിനോഷ്, സെബാസ്റ്റ്യന്‍ എന്നിവര്‍ സംസാരിച്ചു. ജോബി, ജില്‍ജു ചാണ്ടി, മാര്‍ക്കോസ്, പ്രെസ്റ്റിന്‍, പ്രിന്‍സ്, വിന്‍സെന്റ്, നന്ദന്, സിറാജ്, മൊയ്തീന്‍കുട്ടി എന്നിവര്‍ നേതൃത്വം നല്കി. ജനറല്‍ സെക്രട്ടറി ഫൈസല്‍ പനങ്ങാട് സ്വാഗതവും ട്രഷറര്‍ സിംസണ്‍ നന്ദിയും പറഞ്ഞു.
ദുബൈ: മഹാത്മാ ഗാന്ധിയുടെ 155ാം ജന്മദിനത്തോട് അനുബന്ധിച്ച് ഇൻകാസ് ദുബൈ സ്റ്റേറ്റ് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ഗാന്ധി അനുസ്മരണവും ഛായാചിത്രത്തിൽ പുഷ്പാർച്ചനയും നടത്തി. സ്റ്റേറ്റ് പ്രസിഡന്റ് റഫീഖ് മട്ടന്നൂർ അധ്യക്ഷത വഹിച്ച ചടങ്ങ് സെൻട്രൽ കമ്മിറ്റി ജനറൽ സെക്രട്ടറി സി.എ ബിജു ഉദ്ഘാടനം ചെയ്തു.
സെൻട്രൽ കമ്മിറ്റി സെക്രട്ടറി പ്രജീഷ് ബാലുശ്ശേരി, സ്റ്റേറ്റ് കമ്മിറ്റി ഭാരവാഹികളായ ബാബുരാജ് കാളിയെത്തിൽ, ഷൈജു അമ്മാനപ്പാറ, ഷംഷീർ നാദാപുരം, ജിൻസി മാത്യു, സുനിൽ നമ്പ്യാർ, ഫൈസൽ തങ്ങൾ, ജില്ല ഭാരവാഹികളായ ബൈജു സുലൈമാൻ, സുധീപ് പയ്യന്നൂർ, ഫിറോസ് മുഹമ്മദ്അലി, കുഞ്ഞുമോൻ, ബിജേഷ് മുതിരക്കൽ, മുഹമ്മദ് അലി, മുഹമ്മദ് സാലി, നൗഷാദ് കടലായി, റിയാസ് എം എന്നിവർ ചടങ്ങിൽ സംസാരിച്ചു. ബഷീർ നരണിപ്പുഴ സ്വാഗതവും ബാഫക്കി ഹുസൈൻ നന്ദിയും രേഖപ്പെടുത്തി.
ദുബൈ: അന്യവത്കരിക്കപ്പെട്ട ഇന്ത്യക്കാരന്റെ സ്വത്വം തിരിച്ചുപിടിക്കാനുള്ള പോരാട്ടഭൂമികയായി ദേശീയപ്രസ്ഥാനത്തെ വളർത്തിയെടുത്ത ഗാന്ധിജിയുടെ ജീവിതവും ദർശനങ്ങളും കാലാതീതമാണെന്ന് പി. ഹരീന്ദ്രനാഥ് അഭിപ്രായപ്പെട്ടു. കാഫ് ദുബൈ സംഘടിപ്പിച്ച ഗാന്ധി സ്മൃതിയിൽ മുഖ്യ പ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം.
ശുദ്ധമായ ജനസേവനത്തിലാണ് രാഷ്ട്രീയം കുടികൊള്ളുന്നതെന്നും നേതാവിന്റെ കഷ്ടസഹനങ്ങളിലൂടെയാണ് ഒരു സമൂഹത്തിന്റെ ആത്മാവ് ജാഗ്രത്താവുകയെന്നും അദ്ദേഹം ജീവിതത്തിലൂടെ തെളിയിച്ചു. അധിനിവേശങ്ങളും യുദ്ധങ്ങളും നരഹത്യകളും ഇന്നും മനുഷ്യരാശിക്ക് കടുത്ത പ്രതിസന്ധികൾ സൃഷ്ടിക്കുകയാണ്.
സമകാലിക ലോകസാഹചര്യത്തിൽ മഹാത്മാ ഗാന്ധി മുന്നോട്ടുവെച്ച അഹിംസാത്മക പ്രതിരോധം അനുദിനം പ്രസക്തമായി മാറുകയാണെന്നും അദ്ദേഹം പറഞ്ഞു. പി. ശിവപ്രസാദ്, എൻ.എസ്. ജ്യോതികുമാർ എന്നിവർ സംസാരിച്ചു. കെ.പി. റസീന അധ്യക്ഷത വഹിച്ചു. ഉഷാ ഷിനോജ് സ്വാഗതവും ഷഹീന അസി നന്ദിയും പറഞ്ഞു.
ഷാർജ: ഇന്ത്യൻ അസോസിയേഷൻ ഷാർജയുടെ ആഭിമുഖ്യത്തിലുള്ള ഗാന്ധി ജയന്തി ആഘോഷത്തിന്റെ ഭാഗമായി പ്രസിഡന്റ് നിസാർ തളങ്കരയുടെ നേതൃത്വത്തിൽ ഗാന്ധിജിയുടെ ചിത്രത്തിനു മുന്നിൽ പുഷ്പാർച്ചന നടത്തി.
ജനറൽ സെക്രട്ടറി ശ്രീപ്രകാശ് പുറയത്ത്, ട്രഷറർ ഷാജി ജോൺ, വൈസ് പ്രസിഡന്റ് പ്രദീപ് നെന്മാറ, മാനേജിങ് കമ്മിറ്റി അംഗങ്ങളായ കെ.കെ. താലിബ്, പ്രഭാകരൻ പയ്യന്നൂർ, മുരളീധരൻ ഇടവന, യൂസഫ് സഗീർ, മാത്യു മനപ്പാറ, ഷാർജ ഇന്ത്യൻ സ്കൂൾ പ്രിൻസിപ്പൽ പ്രമോദ് മഹാജൻ, മുൻ ഭാരവാഹികൾ, വിവിധ സംഘടന നേതാക്കൾ തുടങ്ങിയവരും സംബന്ധിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.