Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightU.A.Echevron_rightമനോഹരമായ ഇലകളുള്ള...

മനോഹരമായ ഇലകളുള്ള രണ്ട്​ ചെടികൾ

text_fields
bookmark_border
മനോഹരമായ ഇലകളുള്ള രണ്ട്​ ചെടികൾ
cancel

മോൺസ്റ്ററ തായ്​ കോൺസ്റ്റലേഷൻ, മോൺസ്​ട്ര ആൽബോ എന്നീ രണ്ട്​ ചെടികളും മോൺസ്റ്ററ കുടുംബത്തിൽ നിന്നാണ്​. മോൺസ്റ്ററ ഡെലിസിയോസായിൽ നിന്ന്​ ഇവയെ വിത്യസ്തമാക്കുന്നത്​ വൈവിധ്യമാർന്ന ഇതിന്‍റെ ഇലകളാണ്. മോൺസ്​ട്ര ആൽബോക്ക്​ വെള്ളയും പച്ചയും കലർന്ന ഇലകളാണ്​. മോൺസ്​ട്ര കോൺസ്റ്റലേഷന്​ മഞ്ഞയും പച്ചയും ക്രീമും നിറമുള്ള ഇലകളാണുള്ളത്​.

ഇതിന്‍റെ ഭംഗി കൊണ്ട് തന്നെ ഈ ചെടികൾ ഏറെ പ്രിയപ്പെട്ടതാണ്. ചെടിയുടെ വളർച്ച വളരെ പതു​ക്കെയാണ്​. ഇതിന്‍റെ വിലയും കൂടുതലാണ്. ഈ രണ്ടു ചെടികളും മഴക്കാടുകളിൽ കാണുന്നതാണ്. നേരിട്ട്​ സൂര്യപ്രകാശം ഏൽക്കുന്ന സ്ഥലത്ത്​ വെക്കുന്നതാണ്​ നല്ലത്​. ജനാലയുടെ സൈഡിൽ ചെടി​ച്ചട്ടിയിൽ വെച്ച്​ വളർത്താവുന്ന ഒരു തരം ചെടിയാണിത്​. നേരിട്ടുള്ള സൂര്യപ്രകാശം അടിച്ചാൽ ബ്രൗൺ കളർ ആകും ഇതിന്‍റെ ഇലകൾ. എന്നും വെള്ളം ആവശ്യമായ ചെടിയാണിത്​. നല്ല ​ഡ്രൈനേജ് ഉള്ള ചെടിച്ചട്ടി നോക്കിയെടുക്കുക. ചകിര ചോർ, ഗാർഡൻ സോയിൽ, രാസവളം അങ്ങനെ ഏത്​ ​വേണേലും ഇട്ടു കൊടുക്കാവുന്നത്​. വളർച്ച പതുക്കെ ആയത്​ കൊണ്ട്​ തന്നെ പരാഗണവും വളരെ താമസിച്ചാണ്​.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Gardening Tip
News Summary - Gardening
Next Story