ഗാർഡനിങ് ടിപ്സ്: ഒരു പൂവിൽ തന്നെ മൂന്ന് വർണ്ണങ്ങൾ വിരിയും അഡീനിയം
text_fieldsഅഡീനിയം ഡസർട്ട് റോസ് എന്നറിയപ്പെടും. പേരുപോലെതന്നെ മരുഭൂമിയിലെ റോസാപ്പൂവ് ആണ്. അത്ര ഭംഗിയാണ് ഇതിന്റെ പൂക്കളും കോടക്സും കാണാൻ. പറഞ്ഞാൽ തീരാത്ത അത്ര വകഭേദങ്ങൾ ഉള്ള ചെടിയാണ് അഡീനിയം. സങ്കരയിനത്തിൽ പലതരത്തിലുള്ള പൂക്കൾ അതിമനോഹരമാണ്. രണ്ടാഴ്ചയോളം നിക്കും ഇതിന്റെ പൂക്കൾ. മരുഭൂമിയിൽ വളരാൻ ഇഷ്ടപ്പെടുന്നത് കൊണ്ട് തന്നെ ഇതിന്റെ പോട്ടിങ് മിക്സ് തയ്യാറാക്കുമ്പോൾ പ്രത്യേകം ശ്രദ്ധിക്കണം.
മണൽ കൂടുതൽ ഉപയോഗിക്കുക. മണലും ഗാർഡൻ സോയിലും ചാണകപ്പൊടിയും മറ്റു വളങ്ങൾ എല്ലാം യോജിപ്പിച്ച് നമുക്ക് നല്ല ഡ്രൈനേജ് സൗകര്യമുള്ള ചെട്ടിയിൽ വെക്കാം. ചെട്ടിക്ക് വെള്ളം വാർന്നു പോകുവാനുള്ള സൗകര്യം ഉണ്ടോ എന്ന് ഉറപ്പുവരുത്തണം. സൂര്യപ്രകാശം ഇഷ്ടപ്പെടുന്ന ചെടി ആയതുകൊണ്ട് തന്നെ നമുക്ക് ബാൽക്കണിയിൽ നല്ല സൂര്യപ്രകാശം ഉള്ളിടത്ത് വെക്കാം. ഈ അഡീനിയത്തിന് വിരിഞ്ഞു വരുമ്പോൾ ആദ്യം മഞ്ഞ കളറും പിന്നീട് പിങ്കും അതിനുശേഷം പർപ്പിൾ കളറും ആണ്.
രണ്ടാഴ്ച കൂടുമ്പോൾ വെള്ളമൊഴിച്ചു കൊടുത്താലും മതി അഡീനിയത്തിന്. ഇതിന്റെ കോടക്സും മണ്ണും എല്ലാം നമ്മൾ ഇടയ്ക്ക് പരിശോധിക്കണം. കമ്പുകൾ വരുന്ന സമയത്ത് നമ്മൾ നല്ല രീതിയിൽ വെട്ടി ഒതുക്കി കൊടുത്താലേ നല്ലതുപോലെ ഇതിൽ പൂക്കൾ ഉണ്ടാവുകയുള്ളൂ. ഇതിന്റെ സീഡ് പോഡിൽനിന്ന് നമുക്ക് തൈകൾ ഉല്പാദിപ്പിക്കാം അതുപോലെ ഇതിന്റെ കൊമ്പുവെട്ടിയും നമുക്ക് വളർത്തിയെടുക്കാം. എന്നും വെള്ളമൊഴിക്കാൻ സമയമില്ലാത്തവർക്ക് വളർത്താൻ പറ്റിയ ഒരു ചെടിയാണ് അഡീനിയം.
Haseena Riyas
Youtube: Gardeneca_home
Instagram: Gardeneca_home
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.