ഗാർഡനിങ് ടിപ്സ്: കലാതിയ വൈറ്റ് ഫ്യൂഷൻ
text_fieldsമറാന്തേസി കുടുംബത്തിലെ പ്രയർ പ്ലാന്‍റി രാജ്ഞി എന്നറിയപ്പെടുന്ന ഒരു ചെടിയാണ് കലാതിയ വൈറ്റ് ഫ്യൂഷൻ. ഇതിന്‍റെ ഇലകളുടെ ഭംഗി കൊണ്ട് തന്നെയാണ് അങ്ങനെ പറയുന്നത്. കലാതിയ ചെടികളുടെ ഇലകൾ രാത്രിയിൽ മുകളിലോട്ട് മടങ്ങി നിക്കും. പ്രയർ പ്ലാന്‍റ് എന്ന് പേര് വരാൻ കാരണവും അതുതന്നെ. ഈ ചെടിയുടെ ഇലകളുടെ ഭംഗി കൊണ്ട് തന്നെ ഏവർക്കും ഏറെ പ്രിയമാണ് ഈ ചെടി.
ഈർപ്പം ഇഷ്ടപ്പെടുന്ന ചെടിയാണ്. അതികം സൂര്യപ്രകാശം വേണ്ട. മികച്ച വെളിച്ചം മതി. ഒരുപാട് വെയിൽ കൊണ്ടാൽ ഇതിന്‍റെ ഇലകൾ കരിഞ്ഞ് പോകും. മണ്ണ് പരിശോധിച്ച് വെള്ളം കൊടുക്കുക. ഒരുപാട് വെള്ളം കൊടുത്താൽ ചെടി ചീഞ്ഞ് പോകും. നല്ല ഡ്രെയ്നേജ് സംവിധാനം ഉള്ള കലം എടുക്കുക. ഇലകൾ എല്ലാം മാസത്തിൽ ഒരു തവണ വൃത്തിയാക്കി എടുക്കുക. അത് വഴി പ്രകാശ സംശ്ലേഷണം നന്നായി നടക്കും. ചെടി നന്നായി വളരുകയും ചെയ്യും.
നല്ലൊരു ഇൻഡോർ ചെടി കൂടിയാണിത്. ജനാലയുടെ അരികെ സൂര്യപ്രകാശം കിട്ടുന്ന സ്ഥലത്ത് വെക്കുക. ഈർപ്പം ഇഷ്ടപ്പെടുന്നത് കൊണ്ട് തന്നെ ഇതിന്‍റെ ചെടിച്ചട്ടിയിലെ മിശ്രിതങ്ങൾ ശ്രദ്ധിക്കണം. ചകിരിച്ചോർ, കമ്പോസ്റ്റ്, മണ്ണ്, പെർലൈറ്റ്, എന്നിവ ആവശ്യാനുസരണം ചേർത്ത് യോജിപ്പിക്കുക. ചാണകപ്പൊടി, വളങ്ങൾ എന്നിവ ചേർക്കാം. ഇലകൾ ചീത്തയായി തുടങ്ങിയാൽ വെട്ടിഒതുക്കി നിർത്തണം.
ഒരു വർഷത്തിൽ കൂടുതൽ ആയ ചെടികൾ കലം മാറ്റി കൊടുക്കാം. പൊന്തയായി നിൽക്കുന്നതാണെങ്കിൽ വലിയ കലത്തിൽ വെക്കാം. പൂവുകൾ നുള്ളി കളയുന്നതാണ് നല്ലത്. പൂവുകൾ നിന്നാൽ ചെടിയുടെ വളർച്ചയെ ബാധിക്കും. ബാൽക്കണിയിൽ അതികം സൂര്യപ്രകാശം എൽക്കാത്തിടത്ത് നമ്മുക്ക് ഈ ചെടി വളർത്താം.
Haseena Riyas
Youtube: Gardeneca_home
Instagram: Gardeneca_home
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.