ഗാർളിക് വൈൻ
text_fieldsഒരു വളവും ആവശ്യമില്ലാതെ വളരെ ഭംഗിയായി പൂക്കൾ തരുന്ന മനോഹരമായ ഒരു വള്ളി ചെടിയാണ് ഗാർലിക് വൈൻ. നല്ലത് പോലെ സൂര്യപ്രകാശം കിട്ടുന്ന സ്ഥലത്ത് വേണം വെക്കാൻ. ബാൽക്കണിയിൽ വലിയ ചെട്ടിയിൽ നമുക്ക് ഇതിനെ വെച്ച് പിടിപ്പിക്കാം. ചെടികളെ പരിചരിക്കാൻ സമയക്കുറവുള്ളവർക്ക് വളർത്താൻ പറ്റിയ ഇനമാണിത്. വർഷത്തിൽ ഒരു തവണ വളം ചെയ്താൽ മതി. ചെട്ടിയിൽ വെക്കുന്നത് കൊണ്ട് വെള്ളം ഒന്നിടവിട്ട് കൊടുക്കണം. ഇതിന്‍റെ ഇലകൾ കൈയിലെടുത്തു ഒന്ന് ഞെവിടിയാൽ വെളുത്തുള്ളിയുടെ മണം ആണ് അനുഭവപ്പെടുക. ഇതുകൊണ്ടാണ് ഇതിനെ ഗാർലിക് വൈൻ എന്നും വിളിക്കുന്നത്.
വർഷത്തിൽ രണ്ടു തവണ പൂക്കൾ നൽകും. ഓരോ തവണ പിടിക്കുമ്പോഴും പൂക്കളുടെ എണ്ണം കൂടി കൂടി വരും. കുല കുലയായി ആണ് പൂക്കൾ പിടിക്കുന്നത്. ഈ ചെടിയുടെ ഓരോ നോടിലും കുലകളായി ആണ് പൂക്കൾ പിടിക്കുന്നത്. വിരിയുന്ന ഉടനെ പൂക്കൾക്ക് പർപ്ൾ നിറവും പിന്നെ ഇളം ലാവന്‍റർ നിറവും പിന്നെ വെള്ളയുമാണുണ്ടാവുക. ഒരു കുലയിൽ മൂന്ന് നിറങ്ങളിലായി പൂക്കൾ നിൽക്കുന്നത് കാണാൻ നല്ല ഭംഗിയാണ്. മഴക്കാലത്തും വേനൽ കാലത്തും ഇതിൽ നന്നായി പൂക്കൾ പിടിക്കും.
ഓരോ വർഷം കഴിയും തോറും പൂക്കളുടെ എണ്ണം കൂടി കൂടി വരും. പൂക്കൾ പിടിച്ചു കഴിഞ്ഞാൽ പ്രൂൺ ചെയ്തു നിർത്തണം. എങ്കിൽ അടുത്ത വർഷം നന്നായി പൂവുകൾ ഉണ്ടാവും. ഭക്ഷ്യ യോഗ്യമാണെന്ന് പറയുന്നു ഇതിന്‍റെ ഇലകളും പൂക്കളും. ഒരുപാട് ഔഷധ ഗുണങ്ങൾ ഉണ്ടെന്നും പറയുന്നു. നല്ല സൂര്യപ്രകാശം ഉള്ളിടത്ത് വേണം ഇത് വളർത്താൻ. നല്ല ഉയരത്തിൽ പടർന്നു കയറും ഈ ചെടി. ഇതിന്‍റെ കൊമ്പ് വെട്ടി നമുക്ക് കിളിപ്പിച്ചെടുക്കാം. മൂന്ന് നാല് നോട് ഉള്ള തണ്ട് നോക്കി എടുക്കുക. നന്നായി വളരുന്ന ഒരു വള്ളി ചെടിയാണിത്. ബാൽക്കണിയിൽ വളർത്താൻ പറ്റിയതാണ്. കാണാനും ഭംഗിയാണ്. മാൻസോവ അല്ലിയാസിയ എന്നാണ് ശാസ്ത്രീയ നാമം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.