ഗസ്സ ആശുപത്രി അഗ്നിക്കിരയാക്കിയ സംഭവം: അപലപിച്ച് യു.എ.ഇ
text_fieldsദുബൈ: വടക്കൻ ഗസ്സയിലെ കമാൽ അദ്‌വാൻ ഹോസ്പിറ്റൽ ഇസ്രായേൽ സേന കത്തിക്കുകയും രോഗികളെയും മെഡിക്കൽ ഉദ്യോഗസ്ഥരെയും നിർബന്ധിതമായി ഒഴിപ്പിക്കുകയും ചെയ്ത സംഭവത്തെ ശക്തമായ ഭാഷയിൽ അപലപിച്ച് യു.എ.ഇ.
അന്താരാഷ്‌ട്ര മാനുഷിക നിയമം ലംഘിക്കുന്ന ഹീനമായ പ്രവൃത്തിയാണിതെന്നും ഗസ്സയിലെ ശേഷിക്കുന്ന ആരോഗ്യ സംവിധാനത്തെ വ്യവസ്ഥാപിതമായി നശിപ്പിക്കുന്ന നടപടിയാണെന്നും പ്രസ്താവനയിൽ വിദേശകാര്യ മന്ത്രാലയം പറഞ്ഞു.
അന്താരാഷ്ട്ര നിയമമനുസരിച്ച് സിവിലിയന്മാരെയും സിവിലിയൻ സ്ഥാപനങ്ങളെയും സംരക്ഷിക്കേണ്ടതിന്‍റെ പ്രാധാന്യവും സംഘർഷ സമയത്ത് അവരെ ലക്ഷ്യമിടുന്നില്ലെന്ന് ഉറപ്പാക്കേണ്ടതിന്‍റെ ആവശ്യകതയും ആവർത്തിച്ച്, സംഘർഷം ഉടനടി അവസാനിപ്പിക്കണമെന്നും യു.എ.ഇ ആവശ്യപെട്ടു. ഗസ്സയിലെ മാനുഷിക പ്രതിസന്ധി രൂക്ഷമാകുന്നതിൽ മന്ത്രാലയം അഗാധമായ ഉത്കണ്ഠ രേഖപ്പെടുത്തി. ഫലസ്തീൻ പ്രദേശത്ത് സ്ഥിതിഗതികൾ കൂടുതൽ സങ്കീർണമാകുന്നത് ഒഴിവാക്കാനുള്ള ശ്രമങ്ങൾ ശക്തമാക്കാനും സമഗ്രവും നീതിയുക്തവുമായ സമാധാനം കൈവരിക്കാനുള്ള എല്ലാ ശ്രമങ്ങളും മുന്നോട്ടുകൊണ്ടുപോകാനും യു.എ.ഇ അന്താരാഷ്ട്ര സമൂഹത്തോട് ആഹ്വാനം ചെയ്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.