ജി.സി.സി കപ്പിന് ഇന്ന് ദുബൈയിൽ കിക്കോഫ്
text_fieldsജി.സി.സി കപ്പിനെ കുറിച്ച് പവർ ഗ്രൂപ് പ്രതിനിധികൾ വാർത്തസമ്മേളനത്തിൽ വിശദീകരിക്കുന്നു
ദുബൈ: പവർ ഗ്രൂപ് യു.എ.ഇയുടെ നേതൃത്വത്തിൽ നടത്തുന്ന ജി.സി.സി കപ്പ് 2025 ഫുട്ബാൾ ടൂർണമെന്റിന് വ്യാഴാഴ്ച തുടക്കമാവും. ദുബൈ സ്പോർട്സ് കൗൺസിലിന്റെയും ദുബൈ പൊലീസിന്റെ ‘പോസിറ്റിവ് സ്പിരിറ്റ്’ സംരംഭത്തിന്റെയും സഹകരണത്തോടെ നടത്തുന്ന ടൂർണമെന്റ് അൽ ജദ്ദാഫിലെ ദുബൈ പൊലീസ് ഓഫിസേഴ്സ് ക്ലബ് സ്റ്റേഡിയത്തിലാണ് സംഘടിപ്പിക്കുന്നത്. ഏപ്രിൽ 13നാണ് ഫൈനൽ.
ദിവസവും രാത്രി എട്ടു മുതൽ അർധരാത്രി 12 വരെ വരെയാണ് മത്സരങ്ങൾ. പ്രവേശനം സൗജന്യമാണ്. യു.എ.ഇ, ഒമാൻ, ഖത്തർ, സൗദി അറേബ്യ, യൂറോപ്യൻ രാജ്യമായ മാൾട്ട എന്നിവിടങ്ങളിൽ നിന്നുള്ള പ്രവാസി ഇന്ത്യക്കാരുടെ മുൻനിര ടീമുകൾ പങ്കെടുക്കുമെന്ന് സംഘാടകർ വാർത്തസമ്മേളനത്തിൽ പറഞ്ഞു.
ചാമ്പ്യന്മാർക്കുള്ള ട്രോഫി ദുബൈ പൊലീസ് പ്രതിനിധി അഹമ്മദ് സൻകൽ, അൽ ഐൻ ഫാംസ് മർമം പ്രതിനിധി സെയ്ഫ് അൽ നബ് ഹാനി എന്നിവർ ചേർന്ന് അനാച്ഛാദനം ചെയ്തു. പസഫിക് ലോജിസ്റ്റിക്സ് ബദർ എഫ്.സി സൗദി അറേബ്യ, ടോപ്പ് ടെൻ ഒമാൻ, ഖത്തർ ഫുട്ബാൾ ഫോറം, ക്ലബ് ഡി സ്വാത് മാൾട്ട, കോസ്റ്റൽ ട്രിവാൻഡ്രം എഫ്.സി ഇന്ത്യ, ദുബൈ ഗോവൻ ഫുട്ബാൾ ക്ലബ് യു.എ.ഇ, അൽ സബാഹ് ഹസ്ലേഴ്സ് എഫ്.സി അജ്മാൻ, സക്സസ് പോയന്റ് കോളജ് യു.എ.ഇ എന്നീ ടീമുകളാണ് മാറ്റുരക്കുന്നത്. അടുത്ത വർഷത്തെ ടൂർണമെന്റ് സൗദി അറേബ്യയിൽ നടത്തും.
ആസ്റ്റർ ഡി.എം ഹെൽത്ത് കെയറാണ് ടൂർണമെന്റിന്റെ ഹെൽത്ത് കെയർ പങ്കാളി. ദുബൈ പൊലീസിനെ പ്രതിനിധീകരിച്ച് അഹമ്മദ് സൻകൽ, അൽ ഐൻ ഫാംസ് മർമം പ്രതിനിധി സെയ്ഫ് അൽ നബ് ഹാനി, ലുലു ഇന്റർനാഷനൽ എക്സ്ചേഞ്ച് മീഡിയ ആൻഡ് മാർക്കറ്റിങ് മാനേജർ അസിം ഉമ്മർ, ആസ്റ്റർ ഡി.എം ഹെൽത്ത് കെയർ ബിസിനസ് ഹെഡ് സിറാജുദ്ദീൻ തോട്ടത്തിൽ മുസ്തഫ, ഈസ അനീസ് ഫ്രാൻ ഗൾഫ്, ഫോർച്യുൺ ഗ്രൂപ് സെയിൽസ് ഡയറക്ടർ സാമി പോൾ, സക്സസ് പോയന്റ് എജുക്കേഷൻ ഗ്രൂപ് എം.ഡി ഫിനാസ് എസ്.പി.സി, പവർ ഗ്രൂപ് പ്രതിനിധികളായ അബ്ദുൽ ലത്തീഫ്, ഷബീർ മാന്നാറിൽ എന്നിവർ വാർത്തസമ്മേളനത്തിൽ പങ്കെടുത്തു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.