ജി.ഡി.ആർ.എഫ്.എ 3,000 എക്സ്പോ പാസ്പോർട്ടുകൾ കൈമാറി
text_fieldsദുബൈ: ജനറൽ ഡയറക്ടറേറ്റ് ഓഫ് റെസിഡൻസി ആൻഡ് ഫോറിനേഴ്സ് അഫയേഴ്സ് (ജി.ഡി.ആർ.എഫ്.എ)- കഴിഞ്ഞ ദിവസം ദുബായിലെത്തിയവർക്ക് സൗജന്യമായി 3,000 എക്സ്പോ പാസ്പോർട്ടുകൾ കൈമാറി. രാജ്യാന്തര വിമാനത്താവളത്തിലൂടെ എത്തിയ സന്ദർശകർക്കാണ് പാസ്പോർട്ടുകൾ നൽകിയതെന്ന് മേധാവി ലഫ്റ്റൻറ് ജനറൽ മുഹമ്മദ് അഹ്മദ് അൽ മർറി അറിയിച്ചു. ദുബയിൽ വന്നിറങ്ങുന്ന ഓരോ യാത്രക്കാരനും എക്സ്പോ സന്ദർശിക്കാനും വിവിധ പവലിയനുകളിൽ നിന്ന് പാസ്പോർട്ടുകൾ സ്റ്റാമ്പ് ചെയ്യുന്നത് പ്രോത്സാഹിപ്പിക്കുന്നതിനും വേണ്ടിയാണ് എക്സ്പോയുടെ മഞ്ഞ പാസ്പോർട്ട് വിതരണം ചെയ്തത്. എക്സ്പോ അവസാനിച്ചാലും അനുഭവങ്ങൾ ഓർത്തെടുക്കാൻ പാസ്പോർട്ട് കാരണമാകുമെന്ന് അൽ മർറി പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.