എ.ഐയും ബിഗ് ഡേറ്റ അനലിറ്റിക്സും സജീവമാക്കി ജി.ഡി.ആർ.എഫ്.എ
text_fieldsദുബൈ: മികച്ച സേവനങ്ങൾ ഉറപ്പാക്കാൻ നിർമിത ബുദ്ധിയുടെയും ബിഗ് ഡേറ്റ അനലിറ്റിക്സ് സാങ്കേതിക വിദ്യകളുടെയും ഉപയോഗം സജീവമാക്കാൻ തീരുമാനിച്ച് ദുബൈയിലെ ജനറൽ ഡയറക്ടറേറ്റ് ഓഫ് റെസിഡൻസി ആൻഡ് ഫോറിനേഴ്സ് അഫയേഴ്സ് (ജി.ഡി.ആർ.എഫ്.എ).
വേൾഡ് ട്രേഡ് സെന്ററിൽ നടക്കുന്ന ജൈടെക്സ് ഗ്ലോബലിലാണ് ഇതുസംബന്ധിച്ചുള്ള പ്രഖ്യാപനം നടത്തിയത്. സമഗ്ര ഡിജിറ്റൽ പരിവർത്തനം പ്രോത്സാഹിപ്പിക്കുകയും നൂതന സേവനങ്ങൾ ഉപഭോക്താക്കൾക്ക് വാഗ്ദാനം ചെയ്യാനുമുള്ള ദുബൈയുടെ ശ്രമങ്ങളുടെ ഭാഗമായാണ് ഈ നീക്കം. തത്സമയ ഡേറ്റ വിശകലനം കമ്യൂണിറ്റി ആവശ്യങ്ങൾ പെട്ടെന്ന് തിരിച്ചറിയാനും അതിനനുസൃതമായി പരിഹാരങ്ങൾ വാഗ്ദാനം ചെയ്യാനും സഹായിക്കുമെന്ന് ജി.ഡി.ആർ.എഫ്.എ ദുബൈ മേധാവി ലഫ്റ്റനന്റ് ജനറൽ മുഹമ്മദ് അഹ്മദ് അൽമർരി പറഞ്ഞു.
ജി.ഡി.ആർ.എഫ്.എയുടെ സേവനങ്ങളിലെ ആധുനിക സാങ്കേതികത ഉപയോഗിച്ച് സർക്കാർ സേവനങ്ങളുടെ നിലവാരം പുനർ നിർവചിക്കുന്നതിനാണ് ശ്രമം.
ദുബൈയിലെ സ്മാർട്ട് സേവനങ്ങൾ കൂടുതൽ എളുപ്പവും കാര്യക്ഷമവുമായ രീതിയിൽ ലഭ്യമാകുമെന്ന് ലഫ്റ്റനന്റ് കേണൽ ഖാലിദ് ബിൻ മദിയ അൽ ഫലാസി പറഞ്ഞു. എ.ഐ സഹായത്തോടെ ഡേറ്റ അനലിറ്റിക്സിന് കൂടുതൽ ശക്തി നൽകുന്നത് ഭാവിയിലുള്ള സേവനങ്ങളുടെയും ഇടപാടുകളുടെയും വളർച്ച മുൻകൂട്ടി പ്രവചിക്കാനും വിഭവങ്ങൾ കൂടുതൽ കാര്യക്ഷമമായി വിനിയോഗിക്കാനും സഹായിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.