Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightU.A.Echevron_rightദുബൈയിലേക്ക്​...

ദുബൈയിലേക്ക്​ വരുന്നവർക്ക്​ ജി.ഡി.ആർ.എഫ്​.എ അനുമതി നിർബന്ധം

text_fields
bookmark_border
GDRFA Dubai
cancel

ദുബൈ: വ്യാഴാഴ്​ച മുതൽ ഇന്ത്യയിൽ നിന്ന്​ ദുബൈയിലേക്ക്​ വരുന്നവർക്ക്​ ജനറൽ ഡയറക്​ടറേറ്റ്​ ഒാഫ്​ റെസിഡൻസി ആൻഡ്​ ഫോറിൻ അഫയേഴ്​സി​െൻറ (ജി.ഡി.ആർ.എഫ്​.എ) അനുമതി നിർബന്ധമാണെന്ന്​ ദുബൈ സിവിൽ ഏവിയേഷൻ അറിയിച്ചു. എന്നാൽ, ദുബൈ ഒഴികെയുള്ള മറ്റ്​ എമിറേറ്റിലേക്ക്​ വരുന്നവർ ഫെഡറൽ അതോറിറ്റിയുടെ (​െഎ.സി.എ അനുമതിയാണ്​ തേടേ​ണ്ടത്​.)

ദുബൈ യാത്രക്കാർ https://smart.gdrfad.gov.ae/homepage.aspx എന്ന ലി​ങ്ക്​ വഴിയാണ്​ അപേക്ഷിക്കേണ്ടത്​. ജി.ഡി.ആർ.എഫ്​.എയുടെ അനുമതി ലഭിച്ച ശേഷം മാത്രമെ യാത്ര ചെയ്യാവൂ. യു.എ.ഇയിൽ നിന്നെടുത്ത രണ്ട്​ ഡോസ്​ വാക്​സിൻ സ്വീകരിച്ചവർക്കാണ്​ യാ​ത്രഅനുമതി എന്നും സിവിൽ ഏവിയേഷ​െൻറ സർക്കുലറിൽ പറയുന്നു. യു.എ.ഇയിലെ സർക്കാർ സ്​മാർട്ട്​ ആപ്പുകൾ വഴി ലഭിക്കുന്ന വാക്​സിൻ സർട്ടിഫിക്കറ്റും ഉൾപെടുത്തണം.

അതേസമയം, ചില വിഭാഗത്തിൽപെട്ടവർക്ക്​ വാക്​സിനെടുത്തില്ലെങ്കിലും യാത്ര ചെയ്യാൻ അനുമതി നൽകിയിട്ടുണ്ട്​. ആരോഗ്യ മേഖലയിൽ പ്രവർത്തിക്കുന്ന ഡോക്​ടർമാർ, നഴ്​സുമാർ, ടെക്​നീഷ്യൻ, വിദ്യാഭ്യാസ മേഖലയിൽ പ്രവർത്തിക്കുന്നവർ (സ്​കൂൾ, കോളജ്​, യൂനിവേഴ്​സിറ്റി) എന്നിവർക്കാണ്​ ഇളവ്​ നൽകിയിരിക്കുന്നത്​. വിദ്യാർഥികൾ, മാനുഷീക പരിഗണന അർഹിക്കുന്ന കേസുകൾ, സർക്കാർ ജീവനക്കാർ, ചികിത്സ അത്യാവശ്യമുള്ളവർ എന്നിവർക്കും ഇളവുണ്ട്​. ഇന്ത്യക്ക്​ പുറമെ പാകിസ്ഥാന്‍, ശ്രീലങ്ക, നേപ്പാള്‍, നൈജീരിയ, ഉഗാണ്ട എന്നീ രാജ്യങ്ങളില്‍ നിന്നുളളവർക്കാണ്​ അനുമതി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:DubaiGDRFA
News Summary - GDRFA approval mandatory for travelers to Dubai
Next Story