ജി.ഡി.ആർ.എഫ്.എ ലോക മാനസികാരോഗ്യ ദിനം ആചരിച്ചു
text_fieldsദുബൈ: ദുബൈയിലെ ജനറൽ ഡയറക്ടറേറ്റ് ഓഫ് റസിഡൻസി ആൻഡ് ഫോറിനേഴ്സ് അഫയേഴ്സ് (ജി.ഡി.ആർ.എഫ്.എ) ലോക മാനസികാരോഗ്യ ദിനം വിവിധ പരിപാടികളോടെ ആചരിച്ചു. മാനസികാരോഗ്യ വിദഗ്ധരും ഉന്നത ഉദ്യോഗസ്ഥരും പങ്കെടുത്ത പ്രത്യേക സെമിനാർ പരിപാടിയുടെ ഭാഗമായി സംഘടിപ്പിച്ചു.
ജോലിസ്ഥലത്ത് മാനസികാരോഗ്യം മെച്ചപ്പെടുത്താനുള്ള ഫലപ്രദമായ തന്ത്രങ്ങളും സംവിധാനങ്ങളും സെമിനാറിൽ ചർച്ച ചെയ്തു. വകുപ്പിന്റെ അൽ ജാഫ്ലിയ ഓഫിസിൽ നടന്ന പരിപാടി മേധാവി ലെഫ്റ്റനന്റ് ജനറൽ മുഹമ്മദ് അഹമ്മദ് അൽ മർറി ഉദ്ഘാടനം ചെയ്തു. സെമിനാറിൽ ടബ്യീൻ സെന്ർ ഫോർ റിസർച് ആൻഡ് ട്രെയിനിങ്ങിലെ കൗൺസലിങ് സൈക്കോളജിസ്റ്റും ദുബൈ ഓട്ടിസം സെന്ററിന്റെ ബോർഡ് അംഗവുമായ ഡോ. ഹിന്ദ് അൽ റോസ്തമാനി മാനസികാരോഗ്യത്തെക്കുറിച്ച് ക്ലാസെടുത്തു.
ജോലിസ്ഥലത്ത് സഹകരണവും ആശയവിനിമയവും വർധിപ്പിക്കുന്നതിനും പരസ്പരം പ്രയോജനകരമായ ബന്ധങ്ങൾ സ്ഥാപിക്കുന്നതിനുമായി വിവിധ സ്റ്റാളുകളും ഒരുക്കിയിരുന്നു. തൊഴിലാളികൾക്കായി വിവിധ മത്സരങ്ങളും സംഘടിപ്പിക്കപ്പെട്ടു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.