ദുബൈ വിമാനത്താവളത്തിലെ സേവനങ്ങൾ വിലയിരുത്തി ജി.ഡി.ആർ.എഫ്.എ
text_fieldsദുബൈ: ബലിപെരുന്നാളിന്റെ ആദ്യ ദിനത്തിൽ യാത്രക്കാർക്ക് ലഭിക്കേണ്ട സേവനം ഉറപ്പാക്കാനും ഈദ് ആശംസകൾ നേരാനും ദുബൈ വിമാനത്താവളത്തിൽ ഉന്നത ഉദ്യോഗസ്ഥർ സന്ദർശനം നടത്തി.
ജി.ഡി.ആർ.എഫ്.എ ദുബൈ ഡയറക്ടർ ജനറൽ, ലഫ്റ്റനന്റ് ജനറൽ മുഹമ്മദ് അഹ്മദ് അൽ മർറി, അസി. ഡയറക്ടർ മേജർ ജനറൽ ഉബൈദ് മുഹൈർ ബിൻ സുറൂർ എന്നിവരടക്കമുള്ള ഉന്നത ഉദ്യോഗസ്ഥരാണ് വിമാനത്താവളത്തിൽ സന്ദർശനം നടത്തിയത്.
ഈദ് കാലത്ത് സഞ്ചാരികൾക്ക് സന്തോഷകരമായ അനുഭവം ഉറപ്പാക്കുന്നതിന്റെ ഭാഗമായാണ് സന്ദർശനം.
ദുബൈയുടെ പ്രശസ്തി നിലനിർത്തുന്നതിനും ലോകമെമ്പാടുമുള്ള യാത്രക്കാർക്ക് മികച്ച യാത്രാസൗകര്യങ്ങൾ നൽകുന്നതിനും വേണ്ടി ജി.ഡി.ആർ.എഫ്.എ മികച്ച സൗകര്യങ്ങളാണ് ഒരുക്കിയിട്ടുള്ളത്.
വിമാനത്താവളത്തിലെ പ്രവർത്തനങ്ങൾ ഉദ്യോഗസ്ഥർ ശ്രദ്ധാപൂർവം പരിശോധിച്ചു. അവധി ദിവസത്തിലും യാത്രക്കാർക്ക് വേഗത്തിലും സുഗമമായും യാത്ര ചെയ്യാൻ സേവനം ചെയ്യുന്ന ഉദ്യോഗസ്ഥരുടെ മികവിനെ പ്രത്യേകം ലഫ്റ്റനന്റ് ജനറൽ അഭിനന്ദിച്ചു.
അവർക്ക് ഈദ് ആശംസകളും നേർന്നു. നാലു മുതൽ 12 വയസ്സ് വരെയുള്ള കുട്ടികൾക്കായി 2023 ഏപ്രിലിൽ തുടങ്ങിയ ‘കിഡ്സ് പാസ്പോർട്ട് പ്ലാറ്റ്ഫോം’, സ്മാർട്ട് ഗേറ്റുകൾ, സ്മാർട്ട് ട്രാക്ക് തുടങ്ങിയ വിമാനത്താവളത്തിലെ സൗകര്യങ്ങളും ഉദ്യോഗസ്ഥ സംഘം സന്ദർശിച്ചു.
ഈ സേവനങ്ങൾ യാത്രക്കാർക്ക് തൃപ്തി നിറഞ്ഞ സർവിസ് ലഭ്യമാക്കുകയും യാത്ര കൂടുതൽ ആസ്വാദ്യകരമാക്കുകയും ചെയ്യുന്നുവെന്ന് അൽ മർറി പറഞ്ഞു.
യാത്രക്കാർക്ക് സുരക്ഷിതവും സൗകര്യപ്രദവുമായ യാത്രാനുഭവം നൽകാൻ ദുബൈ എപ്പോഴും പ്രതിജ്ഞാബദ്ധമാണെന്ന് അദ്ദേഹം വ്യക്തമാക്കി. സംഘം യാത്രക്കാരെ അഭിവാദ്യം ചെയ്യുകയും അവർക്ക് ഈദ് ആശംസകൾ നേരുകയും ചെയ്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.