Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightU.A.Echevron_rightജി.​ഡി.​ആ​ർ.​എ​ഫ്.​എ...

ജി.​ഡി.​ആ​ർ.​എ​ഫ്.​എ ഈ​ദ്​ അ​വ​ധി​ ദി​ന​ങ്ങ​ളി​ലെ പ്ര​വൃ​ത്തി​സ​മ​യം

text_fields
bookmark_border
ജി.​ഡി.​ആ​ർ.​എ​ഫ്.​എ ഈ​ദ്​ അ​വ​ധി​ ദി​ന​ങ്ങ​ളി​ലെ പ്ര​വൃ​ത്തി​സ​മ​യം
cancel

ദു​ബൈ: എ​മി​റേ​റ്റി​ലെ ജ​ന​റ​ൽ ഡ​യ​റ​ക്ട​റേ​റ്റ് ഓ​ഫ് റ​സി​ഡ​ൻ​സി ആ​ൻ​ഡ് ഫോ​റി​നേ​ഴ്‌​സ് അ​ഫ​യേ​ഴ്‌​സ് (ജി.​ഡി.​ആ​ർ.​എ​ഫ്.​എ) ഈ​ദു​ൽ ഫി​ത്​​ർ അ​വ​ധി​ക്കാ​ല​ത്തെ പ്ര​വൃ​ത്തി​സ​മ​യം പ്ര​ഖ്യാ​പി​ച്ചു. ദു​ബൈ രാ​ജ്യാ​ന്ത​ര വി​മാ​ന​ത്താ​വ​ള​ത്തി​ലെ ക​സ്റ്റ​മ​ർ ഹാ​പ്പി​ന​സ് സെ​ന്റ​റി​ൽ 24 മ​ണി​ക്കൂ​റും സേ​വ​നം ല​ഭ്യ​മാ​വു​മെ​ന്നും അ​ൽ അ​വീ​റി​ലെ കേ​ന്ദ്രം എ​ല്ലാ ദി​വ​സ​വും രാ​വി​ലെ ആ​റു മു​ത​ൽ രാ​ത്രി 10 വ​രെ പ്ര​വ​ർ​ത്തി​ക്കു​മെ​ന്നും വ​കു​പ്പ് അ​റി​യി​ച്ചു.

അ​ന്വേ​ഷ​ണ​ങ്ങ​ൾ​ക്ക് ടോ​ൾ ഫ്രീ ​ന​മ്പ​റാ​യ 8005111ൽ ​ബ​ന്ധ​പ്പെ​ടാ​നും ക​ഴി​യും. അ​വ​ധി​ക്കാ​ല​ത്തും മി​ക​ച്ച സേ​വ​ന​ങ്ങ​ൾ ല​ഭ്യ​മാ​വു​ന്ന​തി​ന് കൂ​ടു​ത​ലാ​യി സ്മാ​ർ​ട്ട് ചാ​ന​ലു​ക​ൾ ഉ​പ​യോ​ഗ​പ്പെ​ടു​ത്ത​ണ​മെ​ന്ന് ഉ​പ​ഭോ​ക്താ​ക്ക​ളോ​ട് വ​കു​പ്പ് അ​ഭ്യ​ർ​ഥി​ച്ചു.

ദു​ബൈ നൗ ​ആ​പ്, ജി.​ഡി.​ആ​ർ.​എ​ഫ്.​എ ഡി.​എ​ക്സ്.​ബി ആ​പ്ലി​ക്കേ​ഷ​ൻ, വ​കു​പ്പി​ന്റെ വെ​ബ്സൈ​റ്റ് എ​ന്നി​വ വ​ഴി ഇ​ട​പാ​ടു​ക​ൾ ന​ട​ത്താ​ൻ നി​ർ​ദേ​ശി​ച്ചി​ട്ടു​മു​ണ്ട്. ഏ​പ്രി​ൽ 15നാ​ണ് ഓ​ഫി​സു​ക​ൾ പൂ​ർ​ണ​തോ​തി​ൽ പ്ര​വ​ർ​ത്ത​നം പു​ന​രാ​രം​ഭി​ക്കു​ക.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:GDRFA dubaidubai.eid hours
News Summary - GDRFA Eid Hours
Next Story