ജി.ഡി.ആർ.എഫ്.എ പങ്കാളികളെയും വിതരണക്കാരെയും ആദരിച്ചു
text_fieldsദുബൈ: താമസ കുടിയേറ്റ വകുപ്പ് (ജി.ഡി.ആർ.എഫ്.എ) 2024 വർഷത്തെ തങ്ങളുടെ പങ്കാളികളെയും വിതരണക്കാരെയും ആദരിച്ചു. വിത്ത് യു, വി എക്സൽ ഫോറം എന്ന പേരിൽ ദുബൈ ഇന്റർകോണ്ടിനെന്റൽ ഹോട്ടലിലാണ് ആദരിക്കൽ ചടങ്ങ് നടത്തിയത്. ജി.ഡി.ആർ.എഫ്.എ ഡയറക്ടർ ജനറൽ ലഫ്റ്റനന്റ് ജനറൽ മുഹമ്മദ് അഹ്മദ് അൽ മർറി, വിവിധ അസി. ഡയറക്ടർമാർ, വിവിധ സ്ഥാപനങ്ങളുടെ മേധാവികൾ തുടങ്ങിയവർ പങ്കെടുത്തു.
യു.എ.ഇയുടെ വികസന യാത്രക്ക് പിന്തുണ നൽകുന്നതിൽ തന്ത്രപരമായ പങ്കാളിത്തത്തിന്റെ പ്രാധാന്യം മേധാവി ലഫ്റ്റനന്റ് ജനറൽ മുഹമ്മദ് അഹ്മദ് അൽ മർറി ഉദ്ഘാടന പ്രസംഗത്തിൽ പ്രത്യേകം ചൂണ്ടിക്കാട്ടി. പൊതുജനങ്ങൾക്ക് നൽകുന്ന സേവനങ്ങളുടെ ഗുണനിലവാരം മെച്ചപ്പെടുത്തുന്നതിന് സഹകരണം നിർണായകമാണെന്നും വിവിധ സ്ഥാപനങ്ങളുമായുള്ള സഹകരണം ശക്തിപ്പെടുത്തുന്നത് യു.എ.ഇയുടെ ദീർഘകാല മുന്നേറ്റ ലക്ഷ്യത്തെ പിന്തുണക്കുന്നതാണെന്നും അദ്ദേഹം പറഞ്ഞു.
ഡയറക്ടറേറ്റിന്റെ പങ്കാളികൾക്കും വിതരണക്കാർക്കും ലഫ്. ജനറൽ അൽ മറി നന്ദിയും പ്രശംസയും അറിയിച്ചു. 35ഓളം സ്ഥാപനങ്ങളും കമ്പനികളും പ്രഗത്ഭരായ പങ്കാളികളെയും ചടങ്ങിൽ ആദരിച്ചു. തുടർന്ന് യു.എ.ഇ ദേശീയ ഗാനം കാനൂൺ എന്ന പരമ്പരാഗത സംഗീതോപകരണത്തിൽ അവതരിപ്പിക്കുകയും ഡയറക്ടറേറ്റിന്റെ മികച്ച പങ്കാളിത്തം പ്രതിപാദിക്കുന്ന ഹ്രസ്വ ചിത്രം പ്രദർശിപ്പിക്കുകയും ചെയ്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.