പ്രത്യേക സ്റ്റാമ്പ് പുറത്തിറക്കി ജി.ഡി.ആർ.എഫ്.എ
text_fieldsലോക ഗവൺമെന്റ് ഉച്ചകോടിയെ പിന്തുണക്കുന്നതിനായി പുറത്തിറക്കിയ സ്റ്റാമ്പ്
ദുബൈ: 12ാമത് ലോക സർക്കാർ ഉച്ചകോടിയെ പിന്തുണക്കുന്നതിനായി ദുബൈ ജനറൽ ഡയറക്ടറേറ്റ് ഓഫ് റെസിഡൻസി ആൻഡ് ഫോറിനേഴ്സ് അഫയേഴ്സ് (ജി.ഡി.ആർ.എഫ്.എ) പ്രത്യേക പാസ്പോർട്ട് സ്റ്റാമ്പ് പുറത്തിറക്കി. കഴിഞ്ഞ ദിവസം ദുബൈയിലെത്തിയ സന്ദർശകരുടെ പാസ്പോർട്ടിൽ ഈ പാസ്പോർട്ട് സ്റ്റാമ്പ് പതിച്ചാണ് സ്വാഗതം ചെയ്തത്.
ഉച്ചകോടിയുടെ പ്രധാന വിഷയങ്ങളെക്കുറിച്ചുള്ള വിശദവിവരങ്ങളടങ്ങിയ ഇൻഫർമേഷൻ കാർഡുകളും സഞ്ചാരികൾക്ക് വിതരണം ചെയ്തിരുന്നു. ഉച്ചകോടിയുടെ പ്രാധാന്യവും ലക്ഷ്യങ്ങളും പൊതുജനങ്ങളിലും സഞ്ചാരികളിലും എത്തിക്കുക എന്ന ലക്ഷ്യത്തിന്റെ ഭാഗമായിരുന്നു ഉദ്യമം.ലോക സർക്കാർ ഉച്ചകോടിയെ പിന്തുണക്കുന്നതിൽ ഞങ്ങൾ സജീവമായി പങ്കാളിയാകാൻ ആഗ്രഹിക്കുന്നതായി ജി.ഡി.ആർ.എഫ് മേധാവി ലഫ്. ജനറൽ മുഹമ്മദ് അഹ്മദ് അൽ മർരി പറഞ്ഞു.
ഉച്ചകോടിയുടെ വിജയത്തിലൂടെ സ്ഥിരതയുള്ള വികസനവും ആഗോള സഹകരണ ശ്രമങ്ങളും കൂടുതൽ ശക്തിപ്പെടുമെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.