ജി.ഡി.ആർ.എഫ്.എ ട്രാവൽ ടൂറിസം പ്രദർശനം സംഘടിപ്പിച്ചു
text_fieldsദുബൈ: ജനറൽ ഡയറക്ടറേറ്റ് ഓഫ് റെസിഡൻസി ആൻഡ് ഫോറിനേഴ്സ് അഫയേഴ്സ് (ജി.ഡി.ആർ.എഫ്.എ) നാലാം വർഷവും ‘ഹാപ്പിനസ് ട്രാവൽ’ എന്ന പേരിൽ ട്രാവൽ ആൻഡ് ടൂറിസം പ്രദർശനം സംഘടിപ്പിച്ചു. ജീവനക്കാർക്കും കുടുംബങ്ങൾക്കും വിപുലമായ ടൂറിസം, യാത്ര സൗകര്യങ്ങൾ, സേവനങ്ങൾ എന്നിവ ലഭ്യമാക്കുന്നതിന്റെ ഭാഗമായിരുന്നു പരിപാടി. ഡയറക്ടറേറ്റ് ആസ്ഥാനത്ത് നടന്ന പ്രദർശനത്തിൽ വിമാന കമ്പനികൾ, ഹോട്ടലുകൾ, ട്രാവൽ ഏജൻസികൾ, വിനോദസഞ്ചാര കേന്ദ്രങ്ങൾ എന്നിവയുടെ ഓഫറുകൾ പ്രദർശിപ്പിച്ചു. പ്രദർശനത്തിൽ 62 സ്ഥാപനങ്ങൾ പങ്കെടുത്തു. എട്ട് എയർലൈനുകൾ, എട്ട് ട്രാവൽ ആൻഡ് ടൂറിസം ഓഫിസുകൾ, എട്ട് ക്രൂയിസ് ഷിപ് ഓപറേറ്റർമാർ, 14 വിനോദസഞ്ചാര ദാതാക്കൾ, 28 ഹോട്ടൽ ഉടമകൾ എന്നിവ ഇതിൽ ഉൾപ്പെടും.
ഉപഭോക്തൃ സംതൃപ്തിക്കൊപ്പം ജീവനക്കാരുടെ ക്ഷേമത്തിനും സന്തോഷത്തിനും പ്രാധാന്യം നൽകുന്നതിന്റെ ഭാഗമായാണ് പ്രദർശനം സംഘടിപ്പിക്കുന്നത്. ഇതുവഴി ജീവനക്കാരുടെ ജീവിത നിലവാരം ഉയർത്തുന്നതിനും ജോലിയിൽ സന്തോഷം നേടുന്നതിനുള്ള ഉദ്യമങ്ങൾക്ക് നേതൃത്വം നൽകാൻ ജി.ഡി.ആർ.എഫ്.എ പ്രതിബദ്ധമാണെന്ന് മേധാവി ലഫ്റ്റനന്റ് ജനറൽ മുഹമ്മദ് അഹമ്മദ് അൽ മർരി പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.