ജി.ഡി.ആർ.എഫ്.എ സേവനം: ഉപഭോക്താക്കളുടെ അഭിപ്രായമറിയാൻ സർവേ
text_fieldsദുബൈ: ജനറൽ ഡയറക്ടറേറ്റ് ഓഫ് റെസിഡൻസി ആൻഡ് ഫോറിനേഴ്സ് അഫയേഴ്സ് (ജി.ഡി.ആർ.എഫ്.എ) സേവനങ്ങളിൽ ഉപഭോക്താക്കൾ തൃപ്തരാണോ എന്നറിയാൻ സർവേ സംഘടിപ്പിക്കുന്നു. കമ്യൂണിറ്റി ഹാപ്പിനസ് സർവേ-2023 എന്ന പേരിൽ ഓൺലൈനിലൂടെയാണ് അഭിപ്രായം തേടുന്നത്. ഉപഭോക്താക്കൾക്ക് കൂടുതൽ സന്തോഷകരമായ സേവനങ്ങൾ നൽകുകയെന്ന ലക്ഷ്യത്തിന്റെ ഭാഗമായാണ് ഉദ്യമം.
ചോദ്യാവലിയിലൂടെ ഉപഭോക്തൃ സംതൃപ്തി വിലയിരുത്തുന്നത് കൂടുതൽ മികച്ച സേവനം നൽകാൻ വഴിയൊരുക്കുമെന്ന് ജി.ഡി.ആർ.എഫ്.എ അറിയിച്ചു. അറബിയിലും ഇംഗ്ലീഷിലും പ്രതികരണം അറിയിക്കാം. ഓൺലൈൻ ലിങ്കിൽ പേരും മൊബൈൽ നമ്പറും നൽകിയാണ് ഉപഭോക്താക്കൾ പങ്കെടുക്കേണ്ടത്. സത്യസന്ധമായ അനുഭവങ്ങൾ ധൈര്യപൂർവം ഓൺലൈൻ ലിങ്കിലൂടെ പങ്കുവെക്കാമെന്നും ജി.ഡി.ആർ.എഫ്.എ പ്രസ്താവനയിൽ വ്യക്തമാക്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.