ജി.ഡി.ആർ.എഫ്.എ സേവനം : തൃപ്തനാണോ, നിങ്ങൾക്കും പറയാം
text_fieldsദുബൈ: ജനറൽ ഡയറക്ടറേറ്റ് ഓഫ് റെസിഡൻസി ആൻഡ് ഫോറിനേഴ്സ് അഫയേഴ്സ് (ജി.ഡി.ആർ.എഫ്.എ) സേവനങ്ങളിൽ ഉപഭോക്താക്കൾ തൃപ്തരാണോ എന്നറിയാൻ സർവേ സംഘടിപ്പിക്കുന്നു.കമ്യൂണിറ്റി ഹാപ്പിനസ് സർവേ 2020 എന്ന പേരിൽ ഓൺലൈനിലൂടെയാണ് അഭിപ്രായം തേടുന്നത്. ഉപഭോക്താക്കൾക്ക് കൂടുതൽ സന്തോഷകരമായ സേവനങ്ങൾ നൽകുകയെന്ന ലക്ഷ്യത്തിെൻറ ഭാഗമായാണ് ഉദ്യമമെന്ന് ജി.ഡി.ആർ.എഫ്.എ ദുബൈ മേധാവി മേജർ ജനറൽ മുഹമ്മദ് അഹ്‌മദ് അൽ മറി അറിയിച്ചു.
ഉപഭോക്താക്കളുടെ ആവശ്യങ്ങളും വിസ നടപടികളുമായി ബന്ധപ്പെട്ട് നിലവിലുള്ളതും ഭാവിയില്‍ വരാനിരിക്കുന്നതുമായ അഭിപ്രായങ്ങൾ സർവേയിലൂടെ സ്വരൂപിക്കും. ചോദ്യാവലിയിലൂടെ ഉപഭോക്തൃ സംതൃപ്തി വിലയിരുത്തി കൂടുതൽ മികച്ച സേവനം നൽകാൻ ഇത് വഴിയൊരുക്കുമെന്ന് അധികൃതർ അറിയിച്ചു.
ആളുകൾക്ക് സേവന സംതൃപ്തിയുടെ നില രേഖപ്പെടുത്താനും അഭിപ്രായങ്ങൾ അറിയിക്കാനും ചോദ്യാവലിയിൽ സൗകര്യമുണ്ട്. അറബിയിലും ഇംഗ്ലീഷിലും പ്രതികരണം അറിയിക്കാം. സർവേ ഫലങ്ങൾ വെളിപ്പെടുത്തുമെന്നും അദ്ദേഹം വ്യക്തമാക്കി.
യു.എ.ഇ വൈസ് പ്രസിഡൻറും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിൻ റാഷിദ് ആൽ മക്തൂമിെൻറ നിർദേശങ്ങൾക്കനുസരിച്ചാണ് ജി.ഡി.ആർ.എഫ്എയുടെ പ്രവർത്തനം. ഭരണകൂടത്തിെൻറ നിര്‍ദേശങ്ങളനുസരിച്ച് മുന്നോട്ടുപോകാൻ പുതിയ മാതൃകയിലൂടെയാണ് വകുപ്പ് ഉപഭോക്താക്കളുമായി ബന്ധപ്പെടുന്നതെന്നും അൽ മറി വ്യക്തമാക്കി.
ഓൺലൈൺ ലിങ്കിൽ പേരും മൊബൈൽ നമ്പറും നൽകിയാണ് ഉപഭോക്താക്കൾക്ക് ഇതിൽ പങ്കെടുക്കാൻ കഴിയുക.സത്യസന്ധമായ അനുഭവങ്ങൾ ഇതിലൂടെ പങ്കുവെക്കാമെന്നും ജി.ഡി.ആർ.എഫ്.എ ദുബൈ അറിയിച്ചു. https://m.dnrd.ae/GM/public/survey/submit.aspx?id=hLzvnk9aUdkyotXoQfzyLQ==/ എന്ന ലിങ്ക് വഴി സർവേയിൽ പങ്കെടുക്കാം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.