ജി.ഡി.ആർ.എഫ്.എ താൽക്കാലിക സേവനകേന്ദ്രം പ്രവർത്തനമാരംഭിച്ചു
text_fieldsദുബൈ മാക്സ് മെട്രോ സ്റ്റേഷനു സമീപം ആരംഭിച്ച ജി.ഡി.ആർ.എഫ്.എ യുടെ സേവന കേന്ദ്രം
ദുബൈ: ജനറൽ ഡയറക്ടറേറ്റ് ഓഫ് റെസിഡൻസ് ആൻഡ് ഫോറിൻ അഫയേഴ്സ് (ജി.ഡി.ആർ.എഫ്.എ) ദുബൈ മാക്സ് മെട്രോ സ്റ്റേഷന് സമീപം താൽക്കാലിക സേവന കേന്ദ്രം ആരംഭിച്ചു. നവീകരണ പ്രവർത്തനങ്ങൾക്കായി അൽ ജാഫലിയയിലെ പ്രധാന കസ്റ്റമർ ഹാപ്പിനസ് കേന്ദ്രം അടച്ചതിനെ തുടർന്നാണ് മാക്സ് മെട്രോ സ്റ്റേഷനു സമീപം താൽക്കാലിക സേവനകേന്ദ്രം തുടങ്ങിയത്.
പുതിയ ഓഫിസിൽ എല്ലാ സേവനങ്ങളും കാര്യക്ഷമതയോടും ഗുണനിലവാരത്തോടെയും ലഭ്യമാണെന്ന് ജി.ഡി.ആർ.എഫ്.എ അധികൃതർ അറിയിച്ചു. സേവനങ്ങളുടെ നിലവാരം ഉയർത്താനും പ്രവർത്തന അന്തരീക്ഷം മെച്ചപ്പെടുത്താനുമായി നടക്കുന്ന നവീകരണ പ്രവർത്തനങ്ങളുടെ ഭാഗമായാണ് പ്രധാന കേന്ദ്രം ഈദ് അവധിക്ക് ശേഷം താൽക്കാലികമായി അടച്ചത്. ഉപഭോക്താക്കൾക്ക് തടസ്സമില്ലാതെ സേവനങ്ങൾ ലഭിക്കുന്നതിനായി ഡിജിറ്റൽ സേവനങ്ങൾ ഉപയോഗപ്പെടുത്താൻ അധികൃതർ അഭ്യർഥിച്ചു. 24 മണിക്കൂറും ലഭ്യമായ സ്മാർട്ട് ആപ്ലിക്കേഷനുകൾ വഴി ഇടപാടുകൾ വേഗത്തിൽ പൂർത്തിയാക്കാം.
അന്വേഷണങ്ങൾക്കായി 8005111 എന്ന ടോൾ ഫ്രീ നമ്പറിൽ ആമർ കോൾ സെന്ററുമായോ http://www.gdrfad.gov.ae എന്ന ഔദ്യോഗിക വെബ്സൈറ്റിലൂടെയോ ബന്ധപ്പെടാം. സർക്കാർ സേവനങ്ങളിൽ ഡിജിറ്റൽ നൂതന രീതികൾ പ്രയോഗിക്കുകയും ഉപയോക്തൃ സംതൃപ്തി ഉറപ്പാക്കുകയും ചെയ്യുന്നതിനുള്ള ജി.ഡി.ആർ.എഫ്.എയുടെ നയങ്ങളുടെ ഭാഗമായാണ് ഈ നടപടി. സർക്കാർ സേവനരംഗത്ത് മികവും നേതൃത്വവും ഉറപ്പാക്കാൻ തുടർച്ചയായ ശ്രമങ്ങൾ നടത്തുമെന്നും അധികൃതർ വ്യക്തമാക്കി.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.