Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightU.A.Echevron_rightതൊ​ഴി​ലാ​ളി​ക​ൾ​ക്ക്​...

തൊ​ഴി​ലാ​ളി​ക​ൾ​ക്ക്​ ആ​ഘോ​ഷ വേ​ദി​യു​മാ​യി ജി.​ഡി.​ആ​ർ.​എ​ഫ്.​എ

text_fields
bookmark_border
gdrfa
cancel
camera_alt

ജി.​ഡി.​ആ​ർ.​എ​ഫ്.​എ മേ​ധാ​വി ല​ഫ്. ജ​ന​റ​ൽ മു​ഹ​മ്മ​ദ് അ​ഹ്മ​ദ് അ​ൽ മ​ർ​റി വാ​ർ​ത്ത​സ​മ്മേ​ള​ന​ത്തി​ൽ സം​സാ​രി​ക്കു​ന്നു

ദു​ബൈ: എ​മി​റേ​റ്റി​ലെ തൊ​ഴി​ലാ​ളി​ക​ൾ​ക്കു​വേ​ണ്ടി എ​ല്ലാ​വ​ർ​ഷ​വും നാ​ല് ആ​ഘോ​ഷ പ​രി​പാ​ടി​ക​ൾ സം​ഘ​ടി​പ്പി​ക്കു​മെ​ന്ന് ജ​ന​റ​ൽ ഡ​യ​റ​ക്ട​റേ​റ്റ് ഓ​ഫ് റെ​സി​ഡ​ൻ​സി ആ​ൻ​ഡ് ഫോ​റി​നേ​ഴ്സ് അ​ഫ​യേ​ഴ്സ്(​ജി.​ഡി.​ആ​ർ.​എ​ഫ്.​എ). ഈ​ദു​ൽ ഫി​ത്​​ർ, ഈ​ദു​ൽ അ​ദ്ഹ, ലോ​ക തൊ​ഴി​ലാ​ളി ദി​നം, പു​തു​വ​ത്സ​ര ദി​നം എ​ന്നി​വ​യോ​ട​നു​ബ​ന്ധി​ച്ചാ​ണ്​ ബ്ലൂ-​കോ​ള​ർ തൊ​ഴി​ലാ​ളി​ക​ൾ​ക്ക് പ്ര​ത്യേ​ക ആ​ഘോ​ഷ​ങ്ങ​ൾ സം​ഘ​ടി​പ്പി​ക്കു​ന്ന​​തെ​ന്ന് മേ​ധാ​വി ല​ഫ്. ജ​ന​റ​ൽ മു​ഹ​മ്മ​ദ് അ​ഹ്മ​ദ് അ​ൽ മ​ർ​റി വാ​ർ​ത്ത​സ​മ്മേ​ള​ന​ത്തി​ൽ അ​റി​യി​ച്ചു.

ദു​ബൈ കി​രീ​ടാ​വ​കാ​ശി​യും എ​ക്​​സി​ക്യൂ​ട്ടി​വ്​ കൗ​ൺ​സി​ൽ ചെ​യ​ർ​മാ​നു​മാ​യ ശൈ​ഖ്​ ഹം​ദാ​ൻ ബി​ൻ മു​ഹ​മ്മ​ദ്​ ബി​ൻ റാ​ശി​ദ്​ ആ​ൽ മ​ക്​​തൂ​മി​ന്റെ നി​ർ​ദേ​ശ​പ്ര​കാ​രം, യു.​എ.​ഇ​യും ദു​ബൈ​യും കൈ​വ​രി​ച്ച പു​രോ​ഗ​തി​യി​ലും വി​ക​സ​ന​ത്തി​ലും തൊ​ഴി​ലാ​ളി സ​മൂ​ഹം ന​ൽ​കി​യ മ​ഹ​ത്താ​യ സം​ഭാ​വ​ന​ക​ളെ അം​ഗീ​ക​രി​ക്കു​ന്ന​തി​നാ​ണ് ച​ട​ങ്ങു​ക​ൾ ഒ​രു​ക്കു​ന്ന​ത്.

ഈ ​വ​ർ​ഷ​ത്തെ ഈ​ദ് ആ​ഘോ​ഷം ഏ​പ്രി​ൽ 7 മു​ത​ൽ 12വ​രെ​യാ​ണ്​ ന​ട​ക്കു​ക. ‘ഞ​ങ്ങ​ളൊ​രു​മി​ച്ച് ഈ​ദ് ആ​ഘോ​ഷി​ക്കു​ന്നു’ എ​ന്ന പേ​രി​ൽ ജ​ബ​ൽ അ​ലി, അ​ൽ ഖൂ​സ്, മു​ഹൈ​സി​ന എ​ന്നി​വി​ട​ങ്ങ​ളി​ലാ​ണ് പ​രി​പാ​ടി​ക​ൾ ന​ട​ക്കു​ക. സം​ഗീ​ത, ക​ലാ, കാ​യി​ക പ്ര​ക​ട​ന​ങ്ങ​ൾ ഉ​ൾ​പ്പെ​ടെ നി​ര​വ​ധി പ​രി​പാ​ടി​ക​ൾ ഉ​ണ്ടാ​കും. കാ​റു​ക​ൾ, സ്വ​ർ​ണ നാ​ണ​യ​ങ്ങ​ൾ, സ്മാ​ർ​ട്ട് ഫോ​ണു​ക​ൾ, ഡി​സ്കൗ​ണ്ട് കാ​ർ​ഡു​ക​ൾ എ​ന്നി​വ ഉ​ൾ​പ്പെ​ടെ നി​ര​വ​ധി സ​മ്മാ​ന​ങ്ങ​ളും തൊ​ഴി​ലാ​ളി​ക​ൾ​ക്ക് ല​ഭി​ക്കും.

ദു​ബൈ ലാ​ൻ​ഡ് ഡി​പ്പാ​ർ​ട്ട്‌​മെ​ന്റാ​ണ് പ​രി​പാ​ടി​യു​ടെ മു​ഖ്യ പ്രാ​യോ​ജ​ക​ർ. പ്രാ​ദേ​ശി​ക ഭ​ക്ഷ്യ​വ​സ്തു​ക്ക​ൾ, ക​ര​കൗ​ശ​ല വ​സ്തു​ക്ക​ൾ, തൊ​ഴി​ലാ​ളി​ക​ൾ നി​ർ​മി​ച്ച ഉ​ൽ​പ​ന്ന​ങ്ങ​ൾ എ​ന്നി​വ പ്ര​ദ​ർ​ശി​പ്പി​ക്കു​ന്ന ലേ​ബ​ർ മാ​ർ​ക്ക​റ്റും ആ​ഘോ​ഷ​ങ്ങ​ളു​ടെ ഭാ​ഗ​മാ​യി ഒ​രു​ക്കും. കൂ​ടാ​തെ ക്രി​ക്ക​റ്റ്, ബാ​ഡ്മി​ൻ​റ​ൺ, വോ​ളി​ബാ​ൾ, ഫു​ട്ബാ​ൾ, ബാ​സ്ക​റ്റ്ബാ​ൾ എ​ന്നി​വ ഉ​ൾ​പ്പെ​ടു​ന്ന കാ​യി​ക ടൂ​ർ​ണ​മെ​ന്റു​ക​ളു​ടെ സൗ​ഹൃ​ദ​മ​ത്സ​ര​ങ്ങ​ളും ന​ട​ക്കും.

എ​മി​റേ​റ്റ്സ് എ​യ​ർ​ലൈ​ൻ​സ് ന​ൽ​കു​ന്ന ടി​ക്ക​റ്റു​ക​ൾ, മൂ​ന്ന് പു​തി​യ നി​സാ​ൻ സ​ണ്ണി കാ​റു​ക​ൾ, 150 മൊ​ബൈ​ൽ ഫോ​ണു​ക​ൾ, ത​ഖ്ദീ​ർ അ​വാ​ർ​ഡി​ൽ​നി​ന്നു​ള്ള 600 പ്ര​ത്യേ​ക കി​ഴി​വ് കാ​ർ​ഡു​ക​ൾ, മ​ല​ബാ​ർ ഗോ​ൾ​ഡ് ആ​ൻ​ഡ് ഡ​യ​മ​ണ്ടി​ന്റെ 300 സ്വ​ർ​ണ നാ​ണ​യ​ങ്ങ​ൾ എ​ന്നി​വ​യു​ൾ​പ്പെ​ടെ​യാ​ണ് സ​മ്മാ​ന​ങ്ങ​ൾ.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:UAE NewsEIDCelebrationsGDRFA
News Summary - GDRFA with celebration programmes for employees
Next Story