സർവീസിന് നൂതന സംവിധാനവുമായി ജീപാസ്; ഇനി ഇന്ത്യയിൽ എവിടെയും എളുപ്പത്തിൽ സാധ്യം
text_fieldsഇന്ത്യയിൽ എവിടെ നിന്നും എളുപ്പത്തിൽ വിൽപനാനന്തര സർവീസ് ഉറപ്പു വരുത്തുന്ന നൂതന സംവിധാനവുമായി ജീപാസ്. ഗൾഫിൽ നിന്ന് പർച്ചേസ് ചെയ്ത ജീപാസ് ഉൽപന്നങ്ങൾ ഒരൊറ്റ ഫോൺകോളിൽ തന്നെ നാട്ടിൽ വേഗത്തിൽ സർവീസ് നടത്താനുള്ള സൗകര്യമാണ് യാഥാർഥ്യമാകുന്നത്.
എല്ലാ ഇന്ത്യൻ സംസ്ഥാനങ്ങളിലും സർവീസ് സംവിധാനങ്ങൾ ലഭ്യമാണ്. ഇതിനായി പ്രത്യേക ടോൾഫ്രീ നമ്പറും ജീപാസ് കസ്റ്റമർകെയർ പുറത്തിറക്കി. 1800-425-3727 ടോൾഫ്രീ നമ്പറിൽ വിളിച്ച് ബുക്ക് ചെയ്യാം.
ജീപാസ് ഉൽപന്നങ്ങൾ ശേഖരിക്കുന്നത് മുതൽ തിരികെയെത്തിക്കുന്നതു വരെയുള്ള കാര്യങ്ങളുടെ വിശദാംശങ്ങൾ ടോൾഫ്രീ നമ്പർ വഴി കസ്റ്റമർകെയറിൽ നിന്ന് അറിയാം. ജി.സി.സി ഉൾപെടെ ലോകത്തിലെ ഏതു ഭാഗത്തു നിന്നും പർച്ചേസ് ചെയ്ത ജീപാസ് ഉല്പന്നങ്ങൾക്ക് നാട്ടിൽ സർവീസ് നടത്താൻ സൗകര്യമേർപെടുത്തിയിട്ടുണ്ട്.
ജീപാസിെൻറ 1500ൽപരം ഉൽപന്നങ്ങൾ വളരെ വേഗത്തിൽ സർവീസ് നടത്താനുള്ള സൗകര്യമാണ് ഇതോടെ ഒരുങ്ങിയിരിക്കുന്നത്. കൂടുതൽ വിവരങ്ങൾക്ക് service.geepas.com വെബ്സൈഫറ്റ് സന്ദർശിക്കുക.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.