മലബാർ ഗോൾഡിൽ ജെം സ്റ്റോൺ ജ്വല്ലറി ഫെസ്റ്റിവൽ ഇന്നു മുതൽ
text_fieldsദുബൈ: മലബാർ ഗോൾഡ് ആൻഡ് ഡയമണ്ട്സിെൻറ ജി.സി.സി, സിംഗപ്പൂർ, യു.എസ്.എ എന്നിവിടങ്ങളിലെ ഔട്ട്െലറ്റുകളിൽ ബുധനാഴ്ച മുതൽ 'ജെം സ്റ്റോൺ ജ്വല്ലറി ഫെസ്റ്റിവൽ' ആരംഭിക്കുന്നു.
അൺകട്ട് ഡയമണ്ട് ആഭരണങ്ങളുടെയും അമൂല്യ രത്നാഭരണങ്ങളുടെയും ശേഖരം ഈ ഫെസ്റ്റിവൽ ഉപഭോക്താക്കൾക്കായി അവതരിപ്പിക്കും. ഇറ-അൺകട്ട് ഡയമണ്ട് ജ്വല്ലറി, പ്രഷ്യ- പ്രഷ്യസ് ജെം ജ്വല്ലറി എന്നീ ശേഖരങ്ങളാണ് ജെം സ്റ്റോൺ ജ്വല്ലറി ഫെസ്റ്റിവൽ പ്രധാനമായും അവതരിപ്പിക്കുന്നത്.
ഇന്ത്യയുടെ സാംസ്കാരിക പൈതൃകത്തിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ട് 22 കാരറ്റ് സ്വർണത്തിൽ മനോഹരമായി രൂപകൽപന ചെയ്ത അൺകട്ട് ഡയമണ്ട്സിെൻറയും, അമൂല്യ രത്നങ്ങളുടെയും ആകർഷകമായ ശേഖരമാണ് ഇറ കലക്ഷൻ. അതേസമയം 22 കാരറ്റ് സ്വർണത്തിൽ എമറാൾഡ്സ്, റൂബീസ്, സഫയർ എന്നിവ മനോഹരമായി കോർത്തിണക്കിയ ആഭരണ ശേഖരമാണ് പ്രഷ്യ.
സ്ത്രീകൾക്കായി രൂപകൽപന ചെയ്ത അമൂല്യ രത്നാഭരണങ്ങളുടെ മനോഹരമായ ശേഖരം ഇതിൽ ഉൾപ്പെടുന്നു. ഫെസ്റ്റിവലിെൻറ ഭാഗമായി, ഉപഭോക്താക്കളുടെ വിവിധ അഭിരുചികൾക്കനുസൃതമായി ഏറ്റവും പുതിയ ഡിസൈൻ ട്രെൻഡുകളാണ് ഒരുക്കിയിരിക്കുന്നത്.
വളകൾ, നെക്ലേസുകൾ, മോതിരങ്ങൾ, കമ്മലുകൾ എന്നിവയിൽ എറ്റവും പുതിയ ആഭരണ ശ്രേണിയാണ് ഇറ, പ്രഷ്യ ശേഖരങ്ങളിൽ. സുതാര്യവും വിശദവുമായ പ്രൈസ് ടാഗോടെയും ഗുണനിലവാര സർട്ടിഫിക്കേഷനോടെയും ഈ ആഭരണങ്ങൾ മലബാർ ഗോൾഡ് ആൻഡ് ഡയമണ്ട്സിെൻറ എല്ലാ ഷോറൂമുകളിലും ലഭ്യമാണ്.
സ്വർണാഭരണങ്ങൾ എക്സ്ചേഞ്ച് ചെയ്ത് ജെംസ്റ്റോൺ ജ്വല്ലറി വാങ്ങുമ്പോൾ ഉപഭോക്താക്കൾക്ക് സീറോ ഡിഡക്ഷൻ സൗകര്യം ലഭിക്കുമെന്നതും ഈ ഫെസ്റ്റിവൽ പ്രമോഷെൻറ മറ്റൊരു പ്രത്യേകതയാണ്. പ്രമുഖ ബാങ്കുകളുമായി സഹകരിച്ച് നടത്തുന്ന ഈസി പേമെൻറ് പ്ലാനുകളുടെ സൗകര്യവും ഉപഭോക്താക്കൾക്ക് പ്രയോജനപ്പെടുത്താം.
അതിലൂടെ പലിശയില്ലാതെ 12 തവണകൾ വരെയുള്ള ഫ്ലക്സിബ്ൾ പേമെൻറ് ഓപ്ഷനുകളിലൂടെ ആഭരണങ്ങൾ പർച്ചേസ് ചെയ്യാം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.