പൊതുമാപ്പ്; എംബസി ഇടപെടൽ വേഗത്തിലാക്കണം -ദുബൈ കെ.എം.സി.സി
text_fieldsദുബൈ : പൊതുമാപ്പ് ഉപയോഗപ്പെടുത്തി നാട്ടിലേക്ക് പോകാൻ ആഗ്രഹിക്കുന്നവരുടെ പാസ് പോർട്ട് ഉൾപ്പെടെയുള്ള രേഖകളുടെ നടപടി ക്രമങ്ങൾക്ക് വേഗം ഉറപ്പു വരുത്തണമെന്ന് ദുബൈ കെ.എം.സി.സി സംസ്ഥാന നേതാക്കൾ ഇന്ത്യൻ ഡെപ്യൂട്ടി കോൺസൽ ജനറൽ യതിൻ പട്ടേലുമായി നടത്തിയ ചർച്ചയിൽ ആവശ്യപ്പെട്ടു. പ്രവാസികൾക്ക് മരണം സംഭവിച്ചാൽ ഭൗതിക ശരീരം നാട്ടിലേക്ക് കൊണ്ടുപോകാനുണ്ടാവുന്ന കാലതാമസം ഒഴിവാക്കാൻ നടപടി സ്വീകരിക്കണമെന്നും സംഘം നിവേദനത്തിലൂടെ ആവശ്യപ്പെട്ടു.
എംബസി മുഖേന അർഹരായവർക്ക് ലഭിക്കുന്ന സാമ്പത്തിക സഹായത്തിനു വേണ്ട രേഖകൾ ലഭ്യമാകാനുണ്ടാകുന്ന കാലതാമസം പ്രയാസമുണ്ടാക്കുന്നതായും നേതാക്കൾ ബോധിപ്പിച്ചു. ബി.എൽ.എസ് മുഖേന പാസ്പോർട്ട് പുതുക്കുന്നതിന് നടത്തുന്ന ഓൺലൈൻ അപ്പോയിൻമെൻറ് എളുപ്പത്തിലും വേഗത്തിലുമാക്കണമെന്നും സംഘം ആവശ്യപ്പെട്ടു. ദുബൈ കെ.എം.സി.സി ആക്ടിങ് പ്രസിഡന്റ് മുഹമ്മദ് പട്ടാമ്പി നിവേദനം കൈമാറി. സംസ്ഥാന ഭാരവാഹികളായ ഹസൻ ചാലിൽ, അഡ്വ. ഖലീൽ ഇബ്രാഹിം, റഈസ് തലശ്ശേരി എന്നിവർ സന്നിഹിതരായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.